ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: (www.kvartha.com 27.08.2018) ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മധ്യ കേരളവും വടക്കന്‍ കേരളവും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇടിയോടുകൂടിയ മഴ ഉണ്ടായേക്കും.
കേരള തീരങ്ങളിലും, ലക്ഷദ്വീപ് മേഖലയിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. കര്‍ണ്ണാടക തീരങ്ങളില്‍ ഇത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയാര്‍ജ്ജിച്ചേക്കും. അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും പടിഞ്ഞാറ് മധ്യ ഭാഗങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ ഈ ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Wind, Rain, Kerala, News, 'Possible to heavy rain and wind'

Powered by Info News For You

Comments
Post a Comment