ജാസ്മിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടിഎ അബ്ദുല്‍ റഹ്മാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം കൈമാറി
കാസര്‍കോട് (www.evisionnews.co): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി ഒരു ലക്ഷം രൂപയുടെ ഡി.ഡി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ഏല്‍പിച്ചു. കെ.ജി.സി.എ വര്‍ക്കിംഗ് പ്രസിഡണ്ട് ടി.എ അബ്ദുല്‍ റഹ്മാന്റെ വിഹിതമാണ് സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് കണ്ണമ്പള്ളിയുടെ സാന്നിധ്യത്തില്‍ നല്‍കിയത്. 1000രൂപ മുതലുള്ള ഡി.ഡികളിലായി കുറഞ്ഞത് ഒരു കോടി രൂപ കരാറുകാര്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതാണെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടഴ്‌സ് സംയുക്ത സമരസമിതി ചെയര്‍മാന്‍ കെ. അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ ആര്‍. രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു. ജി.എസ്.ടിയുടെയും ആദായ നികുതി വകുപ്പിന്റെ പണമിടപാട് ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് കരാറുകാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു് നേരിട്ട് സംഭാവനകള്‍ നല്‍കുന്നത്.
Powered by Info News For You

Comments
Post a Comment