അഞ്ചുദിവസത്തെ ബസ് കളക്ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്.. പ്രളയക്കയത്തിലെ ദുരിതാശ്വാസത്തിന് കെ.എം.സി.സി നേതാവിന്റെ കൈതാങ്ങ്

ബദിയടുക്ക (www.evisionnews.co): പ്രളയക്കെടുതിയില്‍ കേരളം തരിച്ചുനില്‍ക്കുമ്പോള്‍ തന്റെ ഉടമസ്ഥതയിലുള്ള ബസുകളുടെ അഞ്ചുദിവസത്തെ വരവ് തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവെച്ച് കെ.എം.സി.സി നേതാവ്. ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ മുഹമ്മദ് പിലാങ്കട്ട തന്റെ ഉടമസ്ഥതയിലുള്ള പി.എം.എസ് ബസുകളുടെ വെള്ളിയാഴ്ച്ച മുതലുള്ള അഞ്ചു ദിവത്തെ വരുമാനം മുഴുവനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത്. 

കാസര്‍കോട് പോലീസ് സുപ്രണ്ട് ഡോ. ശ്രിനിവാസന്‍ യാത്ര ഫ്‌ളാഗ് ഓണ്‍ ചെയ്തു. മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. ബദിയടുക്ക സബ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍, ജഗന്നാഥ ഷെട്ടി, അവിനാശ് റൈ, അന്‍വര്‍ ഓസോണ്‍, ബദ്‌റുദ്ധീന്‍ താസിം, മുനീര്‍ ചെടേക്കാല്‍. തിരുപതി ഭട്ട്, ഹാരിസ് ബി എ, മൊയ്തീന്‍ കുട്ടി മാര്‍ജിന്‍ ഫ്രി, അബ്ദുല്ലക്കുഞ്ഞി കുര്‍ള, കുഞ്ചാര്‍ മുഹമ്മദ് ഹാജി, ചന്ദ്രന്‍ പൊയ്യക്കണ്ടം, ഖാലിദ് പിലാങ്കട്ട, ലത്തീഫ് മാര്‍പ്പനട്ക്ക, ജീവന്‍ തോമസ് സംസാരിച്ചു.

2007ല്‍ ഇദ്ദേഹത്തിന്റെ നേതൃത്ത്വത്തില്‍ ദുബൈ കെഎംസിസി നാലു വീടുകള്‍ പണിത് പാവങ്ങള്‍ക്ക് നല്‍കിയും സഹപ്രവര്‍ത്തകരായ അഷ്‌റഫ് കുക്കംകുടല്‍, എംഎസ് ഹമീദ്, മുഹമ്മദ് പിലാങ്കട്ട എന്നിവര്‍ ചേര്‍ന്ന് ആംബുലന്‍സ് സര്‍വീസ് നാടിന് സമര്‍പ്പിച്ചും ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?