മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് വീട്ടിനകത്ത് മരിച്ച നിലയില്‍

ആദൂര്‍: (www.kasargodvartha.com 19/08/2018) മകളുടെ വിവാഹം നടക്കാനിരിക്കെ പിതാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക ചെന്നക്കോട് കരണിയിലെ ടി കെ പത്മനാഭനെ (50) യാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ കാസര്‍കോട് ജില്ലാ ബാങ്കിലെ പിഗ്മി ഏജന്റായിരുന്നു. അസുഖത്തെ തുടര്‍ന്ന് മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


ഞായറാഴ്ച ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയ സമയത്ത് റോഡില്‍ ചെറുതായി വീണ പത്മനാഭനെ നാട്ടുകാരില്‍ ചിലര്‍ വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് ഭാര്യയും മക്കളും എത്തിയപ്പോഴാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

ഭാര്യ: പൂമണി. മക്കള്‍: ദിവ്യ, ഭവ്യ, ജിഷ്ണു. സഹോദരങ്ങള്‍: വിജയന്‍, സജീവന്‍, ഭാഗ്യലത. ദിവ്യയുടെ വിവാഹം ഈ മാസം 29ന് നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

Keywords: Death, Adoor, Kerala, News, Kasaragod, Hospital, Marriage-House, Karadukka Pathmanabhan passes away. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?