സാംസ്‌കാരിക പ്രവര്‍ത്തകന്‍ ആര്‍. സമ്പത്ത് അസുഖത്തെ തുടര്‍ന്ന് മരിച്ചു
കാസര്‍കോട് (www.evisionnews.co): മുന്‍ യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറിയും സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു ആര്‍. സമ്പത്ത് (49) നിര്യാതനായി. കുറച്ചു കാലമായി അസുഖബാധിതനായിരുന്നു. നെല്ലിക്കുന്ന് കടപ്പുറത്തെ കേബിള്‍ ഓപ്പറേറ്ററും മത്സ്യ മൊത്തക്കച്ചവടക്കാരനുമാണ്. നെല്ലിക്കുന്നിലെയും കടപ്പുറത്തേയും സാമുദായികാസ്വാസ്ഥ്യം മാറ്റിയെടുക്കുന്നതിനായി കാസ് ക്ലബ് എന്ന സംഘടനയുണ്ടാക്കി സാമുദായിക ഐക്യത്തിനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ക്ലബിന്റെ ദീര്‍ഘകാലം പ്രസിഡണ്ടായിരുന്നു. ഭാര്യ കൊടക്കാട് സ്വദേശിനി സ്മിത. പയ്യന്നൂര്‍ കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിനി ഋതിക, രേവ എന്നിവര്‍ മക്കളാണ്.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫി, കോണ്‍ഗ്രസ്സ് നേതാവ് ജി.നാരായണന്‍, ഷാഫി എ.നെല്ലിക്കുന്ന്, കിസ്വ ലൈബ്രറി പ്രസിഡണ്ട്് ഹമീദ് ബദിരിയ്യ, മുസ്ലിം ലീഗ് കടപ്പുറം ശാഖാ സെക്രട്ടറി മുസമ്മില്‍ ടി.എച്ച് അനുശോചിച്ചു. മൃതദേഹം കടപ്പുറം അഴിമുഖത്തിന് സമീപമുള്ള ശ്മശാത്തില്‍ സംസ്‌കരിക്കും.
Powered by Info News For You

Comments
Post a Comment