ടിപ്പറും കാറും കുട്ടിയിടിച്ച് വാദ്യകലാകാരന്‍ മരിച്ചു
കാഞ്ഞങ്ങാട് (www.evisionnews.co): വയനാട് പേരിയ മുപ്പത്തിമൂന്നില്‍ ടിപ്പറും കാറും കൂട്ടിയിടിച്ച് നീലേശ്വരത്തെ വാദ്യകലാകാരന്‍ മരിച്ചു. നീലേശ്വരം പുതുക്കൈയിലെ പുളീരുവില്‍ പുഴയിലെ ഹൗസില്‍ ടി വി നാരായണന്റെ മകന്‍ കൃഷ്ണപ്രസാദ് മാരാര്‍ (27) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അപകടം. കൃഷ്ണപ്രസാദിന്റെ കൂടെയുണ്ടായിരുന്ന അമ്മാവന്റെ മകന്‍ ഹരീഷ് (30) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മാനന്തവാടിയില്‍ നിന്നും സെക്കന്റ് ഹാന്‍ഡ് കെ എല്‍ 11 ക്യു 2283 നമ്പര്‍ മാരുതി 800 കാര്‍ വാങ്ങി ഓടിച്ചു വരുന്നതിനിടെയാണ് അമിതവേഗതയില്‍ വന്ന കെ എല്‍ 58 എക്സ് 2848 നമ്പര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
ഹരീഷാണ് കാര്‍ ഓടിച്ചിരുന്നത്. വയനാട് തലപ്പുഴ എസ് ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് നാട്ടിലേക്ക് കൊണ്ടുവരും. മാരാര്‍ സമാജം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം തറവാട്ട് വളപ്പില്‍ സംസ്‌കരിക്കും. പിതാവ് നാരായണ മാരാര്‍ നീലേശ്വരം മെയിന്‍ബസാറിലെ റേഷന്‍ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ദിരയാണ് മാതാവ്. അശ്വതി, ശ്രീനാഥ്, അശ്വന്ത് (ബികോം വിദ്യാര്‍ത്ഥി) എന്നിവര്‍ സഹോദരങ്ങളാണ്.
Powered by Info News For You

Comments
Post a Comment