ഇന്ത്യയുടെ പ്രതീക്ഷ കാക്കാന്‍ ഹോണ്ടയുടെ റൈഡര്‍മാര്‍
ചെന്നൈ: (www.kvartha.com 03.08.2018) ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മോട്ടോര്‍ സ്‌പോര്‍ട്ട് ചാമ്പ്യന്‍ഷിപ്പായ എഫ് ഐ എം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യന്‍ഷിപ്പിന് ചെന്നൈ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ നടക്കും. ആഗസ്റ്റ് മൂന്നു മുതല്‍ അഞ്ചുവരെയാണ് പരിപാടി ഇന്ത്യയിലെ റേസിംഗ് പ്രാഗത്ഭ്യം ആഗോള തലത്തില്‍ എത്തിക്കുന്നതിനായി ഐഡിമിത്സു ഹോണ്ട റേസിംഗ് ടീം ആണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ റൈഡര്‍മാരായ അനീഷ് ഷെട്ടിയും രാജീവ് സേതുവും ഏഷ്യ പ്രൊഡക്ഷന്‍ 250നെ നേരിടും.
ആസ്‌ട്രേലിയയില്‍ ആദ്യ പോയിന്റ് നേടി അഭിമാനമായി മാറിയ ഇന്ത്യന്‍ റൈഡറാണ് അനീഷ്. അനീഷും രാജീവും ജപ്പാനില്‍ ആദ്യ 25നുള്ളില്‍ എത്തിയിരുന്നു. സിബിആര്‍ 250ആര്‍ആര്‍ ബൈക്കില്‍ തനിക്ക് ഏറെ ആത്മവിശ്വാസമുണ്ടെന്ന് രാജീവ് സേതു പറഞ്ഞു. കൈതണ്ടക്കേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനായാണ് രാജീവ് റൈഡിംഗിന് എത്തുന്നത്.
ആസ്‌ട്രേലിയയില്‍ നിന്നും കൈവരിച്ച പോയിന്റ് നല്‍കുന്ന ആത്മവിശ്വാസത്തിലാണ് അനീഷ് ഷെട്ടി ട്രാക്കിലിറങ്ങുന്നത്. പുതിയ ഒരു സ്‌റ്റൈലുണ്ടാക്കുക എന്നതാണ് താന്‍ നേരിടുന്ന വെല്ലുവിളിയെന്ന് അനീഷ് പറഞ്ഞു. പക്ഷെ ഹോണ്ട റേസിംഗ് ടീം നല്‍കുന്ന പൂര്‍ണ പിന്തുണയില്‍ തന്റെ കഴിവ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അനീഷ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Madras Motor Race Track gears up for two-wheeler Asia Road Racing Championship, chennai, News, Sports, bike, Australia, Japan, Injured, National.

Powered by Info News For You

Comments
Post a Comment