മദ്യലഹരിയില്‍ മേസ്ത്രിയെ കുത്തിവീഴ്ത്തിയ തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 21.08.2018) മദ്യലഹരിയില്‍ മേസ്ത്രിയെ കുത്തിവീഴ്ത്തിയ തൊഴിലാളിയെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് ശങ്കരപുരം പിള്ളയാര്‍ കോവില്‍ സ്ട്രീറ്റില്‍ ഐനാറിനെ (38)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. തളങ്കരയിലെ വാടകക്വാര്‍ട്ടേഴ്‌സിലാണ് ഐനാര്‍ താമസം. ഇയാളുടെ മേസ്ത്രിയായ തമിഴ്‌നാട് സ്വദേശി ശങ്കരനാണ് (42) കുത്തേറ്റത്.


ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 2.30 മണിയോടെ കാസര്‍കോട് വെയര്‍ ഹൗസിന് സമീപം വെച്ച് മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെ ഐനാറും കൂടെയുണ്ടായിരുന്ന കുമാര്‍ എന്നയാളും ചേര്‍ന്ന് ശങ്കരനെ കുത്തുകയായിരുന്നു. പരിക്കേറ്റ ശങ്കരന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമാറിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. വധശ്രമത്തിനാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Arrest, Case, Stabbed, Accused, Stabbing case accused arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?