മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വീടുകയറി ആക്രമണം: ജനാലചില്ലുകള്‍ അടിച്ചുതകര്‍ത്തു; ബൈക്ക് കത്തിച്ചു

കൊല്ലം: (www.kvartha.com 31.08.2018) മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വീടു കയറി ആക്രമിച്ച സംഘം വീടിന്റെ ജനാലച്ചില്ലുകള്‍ അടിച്ചു തകര്‍ത്തശേഷം വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ചു. ബൈക്ക് ഭാഗികമായി കത്തിനശിച്ചു. കൊല്ലം ആശ്രാമം അശ്വതി ബാറിനു സമീപം റോയല്‍ നഗര്‍35 വയലില്‍ പുത്തന്‍വീട്ടില്‍ യശോധരന്റെ വീടിനു നേരെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെ ആക്രമണമുണ്ടായത്.

വീടിന്റെ മുന്‍വശത്തെ ജനാല ചില്ലുകള്‍ അടിച്ചു തകര്‍ത്ത ശേഷമാണ് ബൈക്ക് കത്തിച്ചത്. ജനാല ചില്ലുകള്‍ വീണ് യശോധരന്റെ മകള്‍ റാണിയുടെ കാലിനു പരിക്കേറ്റു. പ്രദേശത്തെ ഒരു ക്ലബില്‍ 2015ല്‍ നടന്ന ഓണാഘോഷത്തോട് അനുബന്ധിച്ചുണ്ടായ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായാണ് വീടാക്രമണം. അന്നും ഈ വീടിനു നേരെ ഇതേ സംഘം ആക്രമണം നടത്തിയിരുന്നു. യശോധരന്റെ മകന്‍ മജിന്‍രാജിനു നേരെ ഭീഷണി നിലനില്‍ക്കവേയായിരുന്നു ആക്രമണം.

House attacked at Kollam, Kollam, News, Crime, Criminal Case, bike, House, Threatened, Complaint, Police, Probe, Case, Kerala

അലക്കുക്കുഴി സ്വദേശികളായ കണ്ണന്‍, ശ്യാം, വിഷ്ണു, ശരത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നു വീട്ടുകാര്‍ കൊല്ലം ഈസ്റ്റ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികളെ പിടികൂടിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: House attacked at Kollam, Kollam, News, Crime, Criminal Case, bike, House, Threatened, Complaint, Police, Probe, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?