പതഞ്ജലി ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍; യുവാവ് അറസ്റ്റില്‍
നോയിഡ: (www.kvartha.com 12.08.2018) പതഞ്ജലി ഗ്രൂപ്പിന്റെ ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ യുവാവ് അറസ്റ്റില്‍. മുഹമ്മദ് സിഷന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ ഈ പ്രൊഫൈലില്‍ നിന്നും മറ്റുള്ളവരുമായി അസഭ്യ സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്.
സെക്ടര്‍ പത്തിലെ ഒരു കാര്‍ ഷോറൂമില്‍ നിന്നുമാണ് സിഷനെ പോലീസ് പിടികൂടിയത്. സഹരന്‍പൂര്‍ ചില്‍കന സ്വദേശിയാണിയാള്‍. ആഗസ്റ്റ് നാലിനാണ് സിഷനെതിരെ പരാതി ലഭിക്കുന്നത്. വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പ്രമോദ് ജോഷിയാണ് പരാതി നല്‍കിയത്.
വേദിക് ബ്രോഡ് കാസ്റ്റിംഗ് ലിമിറ്റഡിന്റെ ഡയറക്ടറും പ്രമോട്ടറുമാണ് പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടറായ ആചാര്യ ബാലകൃഷ്ണ.
ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി അസഭ്യമായി അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിനോട് ചാറ്റ് ചെയ്ത് ബാലകൃഷ്ണയെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പ്രമോദ് ജോഷി പരാതിയില്‍ പറഞ്ഞിരുന്നു.
പ്രതിയില്‍ നിന്നും രണ്ട് സിം കാര്‍ഡുകളും സ്മാര്‍ട്ട് ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "The unidentified accused has created a fake Facebook profile of Balkrishna and was chatting with his followers in an indecent and vulgar manner which was damaging his reputation," Joshi wrote in his complaint to the police.
Keywords: National, Acharya Balakrishna,

Powered by Info News For You

Comments
Post a Comment