മീശയുടെ തനി നിറം പൂര്‍ണമായും പുറത്ത്; സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പ്രളയം

തിരുവനന്തപുരം: (www.kvartha.com 02.08.2018) എസ് ഹരീഷ് എഴുതിയ മീശ എന്ന നോവല്‍ പൂര്‍ണരൂപത്തില്‍ പുസ്തകമായി പുറത്തുവന്നതോടെ അതിലെ അശ്ലീല- സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദം രൂക്ഷമാകുന്നു. നോവല്‍ പ്രസിദ്ധീകരിച്ച ഡിസി ബുക്സിനെതിരേയും പ്രതിഷേധം. മാതൃഭൂമിയില്‍ നോവലിന്റെ മൂന്ന് അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിലെ ഒരു ഭാഗം അങ്ങേയറ്റം സ്ത്രീവിരുദ്ധവും അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.

അണിഞ്ഞൊരുങ്ങി അമ്പലത്തില്‍ പോകുന്നത് ലൈംഗിക സന്നദ്ധത അറിയിക്കാനാണ് എന്ന ആ ഭാഗത്തേക്കാള്‍ മോശം പരാമര്‍ശങ്ങളാണ്  സ്ത്രീകളെക്കുറിച്ച് നോവലിന്റെ മറ്റു ഭാഗങ്ങളിലുമുള്ളത്. ഈ വാര്‍ത്തയ്ക്കൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്ന ഭാഗം ഉദാഹരണം. സ്ത്രീകളെ ജാതിയും മതവും തിരിച്ച് ലൈംഗിക ഉപകരണങ്ങളായി വിശേഷിപ്പിക്കുകയും സ്ത്രീയുടെ ലൈംഗിക അവയവത്തെപ്പോലും സംസ്‌കാരരഹിതമായ വാക്കുകൊണ്ട് വിശേഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാണ്. ഇതിനേതിരേ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. മീശ നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വിധി എന്തായാലും ഈ പ്രതിഷേധം തുടരാനാണ് സാധ്യത.

അതിനിടെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മീശയെ പിന്തുണയ്ക്കുകയും മാതൃഭൂമി അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയതിനെ എതിര്‍ക്കുകയും ചെയ്തവര്‍ പോലും നോവല്‍ പൂര്‍ണരൂപത്തില്‍ വന്നതോടെ പിന്തുണ തുടരണോ എന്ന സംശയത്തിലാണ്. സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തില്‍ പുനര്‍വിചിന്തന പാതയിലാണെന്നും അറിയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Thiruvananthapuram, Book, Meesha revealed more ant women remarks
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?