വാഹനാപകടത്തില്‍ പരിക്കേറ്റ് ഓര്‍മ്മ നഷ്ടമായ ഗൃഹനാഥനെ ഉപേക്ഷിച്ചു; നടപടിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: (www.kvartha.com 07.08.2018) വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട പുന്നയൂര്‍ക്കുളം ആല്‍ത്തറയിലെ ജുവലറി ഉടമയെ ഭാര്യയും നാല് മക്കളും ബംഗളൂരുവില്‍  ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം നടത്തി ജുവലറി ഉടമയെ സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
Kerala Human Rights Commission, Case, Relatives, Father, SHRC order on a different Case

പുന്നയൂര്‍ക്കുളം സ്വദേശി കബീറിനെ (64) അദ്ദേഹത്തിന്റെ മുഴുവന്‍ സമ്പത്തും തട്ടിയെടുത്ത ശേഷം ഉപേക്ഷിച്ച ഭാര്യക്കും മക്കള്‍ക്കുമെതിരെ അന്വേഷണം നടത്താനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ത്യശൂര്‍ ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നല്‍കിയത്. നടപടി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം.

കബീറിന്റെ ദുരവസ്ഥ മതിലകം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണെന്നും അങ്ങനെ ചെയ്യാതിരിക്കുന്നത് നിയമ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അച്ഛന്‍ അധ്വാനിച്ച് സമ്പാദിച്ചതെല്ലാം മക്കള്‍ കൈയടക്കിയ ശേഷം പിതാവിനെ ഉപേക്ഷിച്ച നടപടി തീര്‍ത്തും തെറ്റാണെന്ന് ഉത്തരവില്‍ പറയുന്നു.

തൃശൂര്‍ ആര്‍ ഡി ഒ വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പി മോഹനദാസ് ആവശ്യപ്പെട്ടു. കേസ് സെപ്തംബറില്‍ തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. പത്ത് കൊല്ലത്തിനു മുമ്പ് നടന്ന വാഹനാപകടത്തിലാണ് കബീറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഓര്‍മ്മശക്തി കുറഞ്ഞതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു. കച്ചവടം കൈവിട്ടു, ഇപ്പോള്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ല. മക്കള്‍ തന്നെ ഏറ്റെടുക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് കബീറിന്റെ ജീവിതം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala Human Rights Commission, Case, Relatives, Father, SHRC order on a different Case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?