വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ രണ്ട് പേര്‍ തനിച്ചായിരുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടു; ഒരാളെത്തിയത് ബുര്‍ഖ ധരിച്ച്

മംഗളൂരു: (www.kasargodvartha.com 21.08.2018) വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ രണ്ട് പേര്‍ തനിച്ചായിരുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടു. മംഗലങ്കരയിലെ ലത്വീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ലത്വീഫ് രാവിലെ മക്കളെ സ്‌കൂളിലേക്ക് കൊണ്ടുവിടാനായി പോയതായിരുന്നു. ഈ സമയത്താണ് രണ്ടംഗ സംഘം വിവാഹം ക്ഷണിക്കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയത്. ഇതില്‍ ഒരാള്‍ ബുര്‍ഖ ധരിച്ചായിരുന്നു എത്തിയത്.


വീട്ടിനകത്തു കടന്ന സംഘം വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. 20 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം സംബന്ധിച്ച് കൊണാജെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Karnataka, News, National, Mangalore, Top-Headlines, Robbery, House, Gold, Cash,  Gang comes to ‘invite’ for wedding, steals 20 sovereigns gold. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?