'കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ തകര്‍ക്കുന്നു': അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ മന്ത്രി കടകംപള്ളി

 
(www.evisionnews.co) കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനം നല്‍കിയ എട്ട് ടൂറിസം പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനു സമര്‍പ്പിച്ച പദ്ധതികളില്‍ ഒന്നുപോലും അംഗീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ കേന്ദ്രമന്ത്രിയുടെ അനുമതിമാത്രമാണ് ഇനി ലഭിക്കാനുള്ളത്. അല്‍ഫോണ്‍സ് കണ്ണന്താനവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

2015ന് ശേഷം അനുവദിച്ച നാല് ടൂറിസം പദ്ധതികളില്‍ രണ്ടെണ്ണം ഉടന്‍ പൂര്‍ത്തിയാകും. ഗവി-വാഗമണ്‍ പദ്ധതി, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം-ആറന്മുള ക്ഷേത്രം പദ്ധതി എന്നിവയാണ് ഉദ്ഘാടനത്തിന് തയാറെടുക്കുന്നത്. ശബരിമല വികസന പദ്ധതി, ഗുരുവായൂര്‍ ക്ഷേത്രം-മുനിസിപ്പാലിറ്റി നവീകരണ പദ്ധതി എന്നിവയുടെ പ്രവര്‍ത്തനം നടക്കുന്നു. ഹൈക്കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമതി, വനംവകുപ്പ് എന്നിവയുടെ അനുമതികള്‍ ഏകോപിപ്പിച്ച് ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞു.

മലനാട്-മലബാര്‍ ക്രൂയിസ് പദ്ധതി ഉള്‍പ്പെടെ എട്ട് പദ്ധതികള്‍ക്കാണ് അനുമതി കിട്ടാനുള്ളത്. ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചുകഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട തിരുത്തലുകളോടെ പുതിയ പദ്ധതിയും സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വൈകിപ്പിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കടകംപള്ളി പറഞ്ഞു.
 
അല്‍ഫോണ്‍സ് കണ്ണന്താനം താല്‍പര്യം പ്രകടിപ്പിച്ച ബീച്ചുകളുടെ നവീകരണ പദ്ധതിക്കും അനുമതി ലഭിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതികളുടെ അനുമതി വൈകിപ്പിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?