കാറഡുക്ക പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടമായി; എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യു.ഡി.എഫ് പിന്തുണയോടെ പാസായി
കാസര്‍കോട്: (www.kasargodvartha.com 02.08.2018) 18 വര്‍ഷമായി ബി.ജെ.പി ഭരിച്ചു കൊണ്ടിരിക്കുന്ന കാറഡുക്ക പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വസ പ്രമേയം യു.ഡി.എഫ് പിന്തുണയോടെ പാസായി. സിപിഎമ്മിലെ എ വിജയകുമാര്‍ ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ നല്‍കിയ അവിശ്വാസം ചര്‍ച്ചയ്ക്ക് ശേഷം വോട്ടിനിട്ടു. വികസനമുരടിപ്പ് ആരോപിച്ചായിരുന്നു അവിശ്വാസം കൊണ്ടുവന്നത്.
ബിജെപി ഭരണസമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസത്തിന് യു.ഡി.എഫ് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എട്ടു വോട്ട് ലഭിച്ചു. സിപിഎം-4 സിപിഎം സ്വതന്ത്ര-1, യുഡിഎഫ്-2, കോണ്‍ഗ്രസ് സ്വന്തന്ത്ര്യന്‍-1 എന്നിവരാണ് അനുകൂലിച്ചത്. ഇതോടെ പതിനെട്ട് വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യമായി. വികസനമില്ലായ്മ ചര്‍ച്ചയായ അവിശ്വാസ പ്രമേയ യോഗത്തിന് വരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണയാണ് നേതൃത്വം നല്‍കിയത്.
ബി.ജെ.പി. ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തില്‍ യു.ഡി.എഫും അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്‍.ഡി എഫിന്റെ പിന്തുണയുണ്ടായാല്‍ അവിടെയും ബി.ജെ.പിക്ക് ഭരണം നഷ്ടമാകും. ബിജെപി ക്കും യുഡിഫിനും ഏഴ് വീതം സീറ്റുകളുള്ള എന്‍മകജെയില്‍ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയത്. എല്‍ ഡി എഫിനു ഇവിടെ മൂന്ന് സീറ്റുണ്ട്. 2016 ല്‍ ഇവിടെ അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും സിപിഎം വിട്ടുനിന്നത് കൊണ്ട് പരാജയപ്പെട്ടു. കാറഡുക്കയില്‍ യു ഡി ഫ് അനുകൂലിച്ചത് കൊണ്ട് എന്‍മകജെയിലെ പ്രമേയവും പാസാവുമെന്നാണ് കരുതുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Panchayath, LDF, BJP, Top-Headlines, UDF, karadukka, No confidence motion failed; BJP lost Karadukka Panchayat Administration
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment