ഒന്നേകാല്‍ കിലോ കഞ്ചാവുമായി മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍

കൊല്ലം: (www.kvartha.com 15.08.2018) തമിഴ്‌നാട്ടിലെ ടിന്‍ഡിഗലില്‍ നിന്നും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായി കടത്തിക്കൊണ്ടുവന്ന ഒന്നേകാല്‍ കിലോയോളം കഞ്ചാവുമായി മയ്യനാട് താന്നി സുനാമി ഫ്ളാറ്റ് ബ്ലോക്ക് നമ്പര്‍ 44ല്‍ ജീവയെ കൊല്ലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഐ നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. താന്നി സുനാമി ഫ്ളാറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടന്നുവരുന്നതായും 18 നും 25 നും ഇടയ്ക്ക് പ്രായമുള്ള ഫ്രീക്കന്മാര്‍ കഞ്ചാവ് ഉപയോഗിച്ചശേഷം സുനാമി ഫ്ളാറ്റിന്റെ സമീപവാസികളായ ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സുനാമി ഫ്ളാറ്റും പരിസരവും രഹസ്യനിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് ജീവയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരുന്ന സമയത്താണ് റുംമേറ്റുകളുടെയും മറ്റും പ്രേരണയാല്‍ കഞ്ചാവ് വലിക്കാന്‍ ആരംഭിച്ചതെന്നും ക്രമേണ കഞ്ചാവിന് അടിമപ്പെട്ടുപോയതിനാല്‍ കഞ്ചാവ് വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമുള്ള പണത്തിനുവേണ്ടിയാണ് കഞ്ചാവ് വില്‍പ്പന ആരംഭിച്ചതെന്നും പ്രതി പറഞ്ഞു. തമിഴ്നാട്ടില്‍നിന്നും ഒരുകിലോ കഞ്ചാവിന് 9000 രൂപാ നിരക്കില്‍ വാങ്ങി നാട്ടില്‍ കൊണ്ടുവന്ന് ചെറു പൊതികളാക്കി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വില്‍പ്പന നടത്താറുണ്ടെന്നും പ്രതി പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

മദ്യ മയക്കുമരുന്ന് വില്‍പ്പനയെപ്പറ്റിയുള്ള വിവരം 9400069441, 9400069454, 9400069455 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കാവുന്നതാണ്. റെയ്ഡിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നൗഷാദിനൊപ്പം പ്രിവന്റീവ് ഓഫീസര്‍ ദിനേശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശരത്, ദിലീപ്കുമാര്‍, രഞ്ജിത്, ലാല്‍, അനില്‍, ഡ്രൈവര്‍ ആഷിഖ് എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kollam, Arrest, Local-News, Crime, Mechanical student arrested with Ganja
  < !- START disable  copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?