എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍പറന്നു: സാഹസിക പറക്കലിന് ശേഷം കത്തിയമര്‍ന്നു

 
സിയാറ്റില്‍ (www.evisionnews.co): വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത വിമാനവുമായി അജ്ഞാതന്‍ കടന്നുകളഞ്ഞു. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ സിയാറ്റില്‍ ടാകോമ രാജ്യാന്തര വിമാനത്താവളത്തിലാണ് ലോകത്തെ നടുക്കിയ സംഭവം. ഏറെ ദൂരം സാഹസിക പറക്കല്‍ നടത്തിയ ശേഷം വിമാനം സിയാറ്റിലെ കീട്രോണ്‍ ദ്വ്പീല്‍ തകര്‍ന്നുവീണു.
 
യാത്രക്കാരെ ഇറക്കിയ ശേഷം വിമാനം എയര്‍പ്പോട്ടില്‍ പാര്‍ക്ക് ചെയ്ത സമയത്താണ് ഏവരെയും ഞെട്ടിച്ച് വിമാനം റണ്‍വേയിലൂടെ നീങ്ങാന്‍ ആരംഭിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിന് അടുത്തേക്ക് എത്തിയെങ്കിലും പറന്നുയരുകയായിരുന്നു. ഹൊറൈസണ്‍ എയര്‍ ക്യു 400 വിമാനമാണ് അജ്ഞാതന്‍ പറത്തിയത്. വിമാനം പറന്നയുടന്‍ എഫ്-15 വിമാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടരുന്നിരുന്നു. വിമാനം മോഷ്ടിക്കപ്പെട്ടതായി അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വിമാനം അനധികൃത ടേക്ക് ഓഫ് നടത്തിയതായി അലാസ്‌ക എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?