ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി ഇനി മലയാളത്തില്‍

കൊച്ചി: (www.kvartha.com 13.08.2018) ഇംഗ്ലീഷിനെ തനതായ ഓക്‌സ്‌ഫോര്‍ഡില്‍ തൊട്ടറിയാന്‍ കാത്തിരുന്ന മലയാളികള്‍ക്ക് ആവേശവുമായി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി (ഇംഗ്ലീഷ് -ഇംഗ്ലീഷ് - മലയാളം) എത്തുന്നു.

പ്രചാരത്തിലുള്ള ഏറ്റവും പുതിയ വാക്കുകളും പ്രയോഗങ്ങളുമുള്‍പ്പെടെ 52,000 എന്‍ട്രികള്‍; ഉദാഹരണത്തിന് ടെക്സ്റ്റ് എന്നാല്‍ മൊബൈല്‍ ഫോണുകളിലൂടെ സന്ദേശമയക്കുക എന്ന അര്‍ത്ഥമുള്‍പ്പെടെ ലോകത്തെ ഏറ്റവും വലിയ സര്‍വകാലാശാല പ്രസായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടു പ്രകാശനം ചെയ്തു.

Oxford dictionary in Malayalam, Kochi, News, Education, Book, Released, Mobile Phone, Message, University, Kerala

നിലവില്‍ ഏറെ നിഘണ്ടുക്കള്‍ വിപണിയിലുണ്ടെങ്കിലും ഡോ. ജി. ബി. മോഹന്‍തമ്പി എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ നിഘണ്ടു അതിന്റെ സമഗ്രതയിലും ഉപയോഗക്ഷമതയിലും നിസ്തുലമാണെന്ന് ഡോ. ബി. ഇക്ബാല്‍ പറഞ്ഞു.

ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന മലയാളികള്‍ക്കുള്ള മികച്ച വഴികാട്ടിയാകും വിധമാണ് ഈ നിഘണ്ടുവിന്റെ ഊന്നല്‍. 52,000 എന്‍ട്രികളുള്ള (പദങ്ങള്‍, സംയുക്തപദങ്ങള്‍ ഉള്‍പ്പെടെ) ഈ നിഘണ്ടുവില്‍ അവയോട് ബന്ധപ്പെട്ട പ്രയോഗങ്ങളും ശൈലികളുമുണ്ട്. 200ലേറെ ചിത്രങ്ങളും വിപരീതങ്ങളും പര്യായങ്ങളും ഇംഗ്ലീഷ് വാക്കുകളുടെ കൃത്യമായ ഉച്ചാരണങ്ങളും ഈ നിഘണ്ടുവിനെ ഏറെ ഉപയോഗപ്രദമാക്കുന്നു.

കൂടാതെ ഇംഗ്ലീഷ് വ്യാകരണം, പദാവലി, മലയാളത്തിലെ പ്രയോഗം എന്നിവയെക്കുറിച്ചുള്ള വിശദമായ കുറിപ്പുകള്‍ എന്നിവയ്‌ക്കൊപ്പം ഇംഗ്ലീഷ് വ്യാകരണം, ഉപസര്‍ഗം (പ്രിഫിക്‌സ്), പ്രത്യയം (സഫിക്‌സ്), അസാധാരണ ക്രിയാപദങ്ങള്‍ (ഇറെഗുലര്‍ വെര്‍ബ്‌സ്) എന്നിവയെ സംബന്ധിച്ച ഏഴ് അനുബന്ധങ്ങളും, മലയാള പരിഭാഷ ഉള്‍പ്പെടെ, ഈ നിഘണ്ടുവിലുണ്ട്.

വിവിധ ഭാരതീയ ഭാഷകളില്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി ബഹുഭാഷാ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചു വരുന്ന സ്ഥാപനമാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് ഇന്ത്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Oxford dictionary in Malayalam, Kochi, News, Education, Book, Released, Mobile Phone, Message, University, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?