ദേവസ്വം ബോര്‍ഡ് അനാസ്ഥ തുടരുന്നു, വേദനകള്‍ കടിച്ചമര്‍ത്തി തലയെടുപ്പോടെ മാവേലിക്കരയുടെ ഗജരാജന്‍
മാവേലിക്കര: (www.kvartha.com 02.08.2018) ദേവസ്വം മാവേലിക്കര സബ്ഗ്രൂപ്പിലെ ഗജകേസരി ഉണ്ണികൃഷ്ണന്റെ ആരോഗ്യനില ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുന്നു. ദഹനക്കുറവും ശോധന ഇല്ലായ്മയും കാരണം ആനയുടെ ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും വിദഗ്ദ ചികിത്സ ലഭ്യമാക്കാതെ ദേവസ്വത്തിന്റെ അനാസ്ഥ തുടരുകയാണ്.
പല്ലുകള്‍ ഇളകി പോയതിനാല്‍ പനംപട്ട, ഓല എന്നീ ആഹാരങ്ങള്‍ ചവച്ചരക്കാന്‍ സാധിക്കാത്തതിനാല്‍ പുല്ല് മാത്രമേ ആനയ്ക്ക് നല്‍കാവൂ എന്ന് ദേവസ്വം ഡോക്ടര്‍ നിര്‍ദേശിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും നടപടി ഒന്നുമായിട്ടില്ല. ഇത്തവണത്തെ മദപ്പാടിന് ശേഷം അഴിച്ച ഉണ്ണികൃഷ്ണന്റെ നില വളരെ മോശമാണെന്ന അഭിപ്രായമാണ് ആന പ്രേമികള്‍ക്കുള്ളത്.
പൊതുവെ ശാന്ത സ്വഭാവക്കാരനായ ആന വളരെ ഉത്സാഹിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യമായ തീറ്റയെടുക്കാന്‍ പോലും വയ്യാത്ത അവസ്ഥയാണ് ആനയ്ക്കുള്ളത്. ആന കഴിക്കുന്ന ആഹാരത്തിന്റെ 45 ശതമാനം മാത്രം ദഹനമാണ് നടക്കുന്നതെന്ന് ഡോക്ടര്‍മാരും പറയുന്നു.

കണ്ടിയൂര്‍ ക്ഷേത്രത്തിലെത്തിയ ദേവസ്വം മെമ്പറോടും, ഡോക്ടറോടും, ഫോറസ്റ്റ് ഓഫീസറോടും ആനയുടെ ഇപ്പോഴത്തെ ആരോഗ്യ നിലയെപ്പറ്റി അറിയിച്ചിരുന്നു. ഉടനടി നടപടി സ്വീകരിക്കാമെന്ന് ഇവര്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ മുന്‍ കാലങ്ങളിലേപ്പോലെ ഉറപ്പുകള്‍ ജലരേഖയാകുമോ എന്ന ആശങ്കയിലാണ് മാവേലിക്കരയിലെ ആനപ്രേമി സംഘം.
52 വയസോളം രേഖകളില്‍ പ്രായമുള്ള മാവേലിക്കര ദേവസ്വം ഉണ്ണികൃഷ്ണനെ മാവേലിക്കര ക്ഷേത്രത്തില്‍ എത്തിക്കുന്നത് 1992ലാണ്. അന്നുമുതല്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് ഉണ്ണികൃഷ്ണനെന്ന ഗജരാജന്‍.
പൊതുവെ ശാന്തശീലനാണെങ്കിലും ആദ്യകാലങ്ങളില്‍ വലിയ ശബ്ദങ്ങള്‍ കേട്ടാല്‍ ഓടുന്ന സ്വഭാവം ഉണ്ണികൃഷ്ണനുണ്ടായിരുന്നു. അപ്പോള്‍ പോലും ആരെയും ഉപദ്രവിട്ടിച്ചിട്ടില്ല.
ആനക്കാരുടെ സാമീപ്യം ഇല്ലെങ്കില്‍ പോലും ആര്‍ക്കും ആനയുടെ അടുത്ത് പോകാന്‍ സാധിക്കുമെന്നതു കൊണ്ട് തന്നെ ജനങ്ങള്‍ക്ക് അത്രയേറെ പ്രിയനാണ് ഉണ്ണികൃഷ്ണന്‍. ഉണ്ണികൃഷ്ണന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നടപടി സ്വീകരിക്കാത്ത ദേവസ്വം ബോര്‍ഡിനെതിരെ വന്‍ പ്രതിഷേധമാണ് നാട്ടില്‍ ഉയര്‍ന്നുവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mavelikkara Gajarajan Unnikrishnan is tired,Mavelikkara, Health, Health & Fitness, Food, Treatment, Doctor, Criticism, Natives, Elephant, Kerala.
Keywords: Mavelikkara Gajarajan Unnikrishnan is tired,Mavelikkara, Health, Health & Fitness, Food, Treatment, Doctor, Criticism, Natives, Elephant, Kerala.
Powered by Info News For You

Comments
Post a Comment