തോക്കുകളും മയക്ക്മരുന്നുകളുമായി കാസര്‍കോട് സ്വദേശികളടക്കം അഞ്ച് പേരെ മംഗളൂരു ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തു; മയക്കുമരുന്ന് കടത്തിയത് കേരളത്തിലേക്ക്

മംഗളൂരു:(www.kasargodvartha.com 23/08/2018) തോക്കുകളും മയക്ക്മരുന്നുകളുമായി കാസര്‍കോട് സ്വദേശികളടക്കം അഞ്ച് പേരെ മംഗളൂരു ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും രണ്ട് തോക്കുകളും തിരകളും നിരോധിത മയക്കുമരുന്നുകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് രഹസ്യനീക്കത്തിലൂടെയാണ് ആന്റി റൗഡി സ്‌ക്വാഡ് ഇവരെ പിടികൂടിയത്. ഇന്നോളി സ്വദേശി ടി.എച്ച്. റിയാസ് (38), സാലത്തൂര്‍ സ്വദേശി ഉസ്മാന്‍ റഫീക്ക് (29), മുളിഞ്ച സ്വദേശി വി.എസ്. അബ്ദുല്‍ റഊഫ് (30), ഹിദായത്ത് നഗറിലെ ഇംതിയാസ് അഹമ്മദ് (40), വിട്‌ളയിലെ ഹസ്വാര്‍ (28) എന്നിവരാണ് അറസ്റ്റിലായത്.

മംഗളൂര്‍ സൗത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെയും ആന്റി റൗഡി സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. ഈ സംഘം ഗുരുപുര വഴി മംഗളൂരുവിലേക്ക് വരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷന്‍. ഇവര്‍ സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി പോലീസ് അഞ്ചു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

News, Mangalore, National, Top-Headlines, Arrest, Police, Five persons including Kasaragod native arrested by Mangalore anti-roudi squad with guns and drugs


ബെലാനോ കാറും കഞ്ചാവ് പൊതികളും 1,80,000 രൂപ വിലമതിക്കുന്ന മയക്ക് മരുന്നുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തു.കൂടാതെ നിരവധി മൊബൈല്‍ ഫോണുകളും 64000 രൂപയും രണ്ട് തോക്കുകളും 1,15000 രൂപ മതിക്കുന്ന 22 തിരകളും അടക്കം 12 ലക്ഷം രൂപയോളം വില മതിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു. ഇവര്‍ മുംബെയില്‍ നിന്നും ലഹരി വസ്തുക്കള്‍ കേരളത്തില്‍ വില്‍ക്കാന്‍ കൊണ്ട് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുഖ്യ പ്രതി ടി.എച്ച്. റിയാസ് നാല്‍പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പഴയങ്ങാടി, ബേക്കല്‍ പോലീസില്‍ ഇവര്‍ക്കെതിരെ വാറന്റ് നിലനില്‍ക്കുന്നുണ്ട്. രണ്ടാം പ്രതി തല്‍കി റഫീക്ക് എന്ന ഉസ്മാന്‍ റഫീക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കൊലക്കേസില്‍ പ്രതിയാണ് ഇയാള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, National, Top-Headlines, Arrest, Police, Five persons including Kasaragod native arrested by Mangalore anti-roudi squad with guns and drugs



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?