ലാലിച്ചന്റെ ഹൃദയം 'ശ്രുതി'യില്‍ താളമിടിപ്പ് തുടങ്ങിട്ട് അഞ്ച് വര്‍ഷം
കൊച്ചി:(www.kvartha.com 14/08/2018) ലാലിച്ചന്റെ ഹൃദയം താളവ്യത്യാസങ്ങളില്ലാതെ ശ്രുതിയില്‍ മിടിക്കുവാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം പൂര്‍ത്തിയായി. കേരളത്തില്‍ ആദ്യമായാണ് രണ്ടാം ഹൃദയവുമായി ഒരു വ്യക്തി അഞ്ചുവര്‍ഷം ജീവിക്കുന്നത്. 43ാം വയസ്സില്‍ നിന്നുപോകുമായിരുന്ന ലാലിച്ചന്റെ ഹൃദയം ശ്രുതിയില്‍ ഇന്നും മിടിച്ചുകൊണ്ടിരിക്കുന്നതിനുള്ള വലിയ തീരുമാനമെടുത്ത അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ശ്രുതിയുടെ സന്തോഷത്തില്‍ പങ്കുചേരുവാന്‍ എത്തിയിരുന്നു.
ലോക അവയവദാന ദിനമായ ആഗസറ്റ് 13ന് ആണ് മസ്തിഷ്‌ക്ക മരണം സംഭവിച്ച ലാലിച്ചന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന വലിയ തീരുമാനം ആ കുടുംബം എടുത്തത് എന്നത് യാദൃശ്ചികതയായി. ലിസി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആശംസകള്‍ നേരുവാന്‍ പ്രശസ്ത സിനിമാതാരം കാളിദാസ് ജയറാം എത്തിയിരുന്നു. ചടങ്ങില്‍ വച്ച് അദ്ദേഹം ലാലിച്ചന്റെ കുടുംബാംഗങ്ങളെ ആദരിച്ചു. ഇവരാണ് യഥാര്‍ത്ഥ നായകന്മാരെന്നും ഇവരെപ്പോലുള്ളവരുടെ നന്മകള്‍ താനുള്‍പ്പെടെയുള്ളവര്‍ എന്നും മാതൃകയാക്കേണ്ടതാണെന്നും കാളിദാസ് പറഞ്ഞു.
ശ്രുതിക്ക് കേക്ക് മുറിച്ചുനല്‍കിയശേഷം തങ്ങളുടെ സഹോദരന്റെ ഹൃദയത്തുടിപ്പുകള്‍ തൊട്ടറിഞ്ഞുകൊണ്ടാണ് ലാലിച്ചന്റെ സഹോദരങ്ങള്‍ യാത്രപറഞ്ഞത്. ആരക്കുന്നം കടപ്പുറത്ത് വീട്ടില്‍ ശശീന്ദ്രന്റെയും ശാന്തയുടെയും മകളായ ശ്രുതിക്ക് (29) ഹൃദയം ക്രമാതീതമായി വികസിച്ചുവരുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖമായിരുന്നു. രക്തധമനികളെ ഗുരുതരമായി ബാധിക്കുന്ന ടക്കയാസു ഡിസീസും ശ്രുതിക്കുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ജന്മനാ ഒരു വൃക്കമാത്രമേ ശ്രുതിക്കുണ്ടായിരുന്നുള്ളൂ. ഏഷ്യയില്‍ ആദ്യമായാണ് ഇത്തരം ഒരു വ്യക്തിയില്‍ വിജയകരമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സാമ്പത്തികമായി വളരെ പിന്നാക്ക അവസ്ഥയിലായിരുന്ന ശ്രുതിയുടെ കുടുംബത്തിന് തണലായത് നാട്ടിലെ സാമൂഹീകരാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ആയിരുന്നു.
2013 ആഗസ്റ്റ് 13നാണ് കോട്ടയം വാഴപ്പള്ളി സ്വദേശി തൈപ്പറമ്പില്‍ ജോസഫ് മാത്യു (ലാലിച്ചന്‍)വിന് മസ്തിഷ്‌ക്ക മരണം സംഭവിച്ചത്. ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായതിനെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം കേവലം ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ടാണ് കോട്ടയത്തുനിന്ന് പോലീസ് അകമ്പടിയോടെ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും തുടര്‍ചികിത്സകളും നടന്നത്. ശസ്ത്രക്രിയയ്ക്കുശേഷം വൈകാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ ശ്രുതി മുളന്തുരുത്തിയിലെ നീതി ഡിആര്‍സി ലാബില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ലാബ് ടെക്‌നിഷ്യനായി ജോലി ചെയ്യുന്നു.
ലിസി ആശുപത്രി അസി. ഡയറക്ടര്‍മാരായ ഫാ. അജോ മൂത്തേടന്‍, ഫാ. ആന്റോ ചാലിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ വൈദികര്‍, ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, സ്റ്റാഫംഗങ്ങള്‍, ശ്രുതിക്ക് ശേഷം ഹൃദയം മാറ്റിവച്ചവര്‍ എന്നിവരും ചടങ്ങിന് എത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Hospital,Five years after receiving donated heart, Shruti meets saviour's sisters

Powered by Info News For You

Comments
Post a Comment