ലോകസഭാ തെരഞ്ഞെടുപ്പ്: എല്ലാം മോദിയെ കേന്ദ്രീകരിക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി ആര്‍.എസ്.എസ്
(www.evisionnews.co) അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആര്‍ എസ് എസിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. സമസ്ത മേഖലയിലും അപ്രമാധിത്വം തുടരുന്ന നരേന്ദ്ര മോദി തിരഞ്ഞെടുപ്പിലും അത് കൂടുതല്‍ തീവ്രതയോടെ നടപ്പാക്കുമെന്ന ഭയമാണ് ആര്‍എസിഎസിനെ അലട്ടുന്നതെന്ന് ഇയിടെ പുറത്തിറങ്ങിയ പുസ്തകമായ 'ആര്‍എസ്എസ്: എ വ്യൂ ടു ദി ഇന്‍സൈഡ്' വെളിപ്പെടുത്തുന്നു.കഴിഞ്ഞ നാല്‍പത് വര്‍ഷമായി ആര്‍എസ്എസിനെ ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന അമേരിക്കന്‍ പണ്ഡിതന്‍ വാള്‍ട്ടര്‍ ആന്‍ഡേഴ്സണ്‍ സഹരചയിതാവായ പുസ്തമാണ് ഈ ആശങ്ക പങ്കു വയ്ക്കുന്നത്. നേരത്തെ 1987 ല്‍ ഇദ്ദേഹം പുറത്തിറക്കിയ 'ബ്രദര്‍ഹുഡ് ഇന്‍ സഫ്രണ്‍' ആര്‍ എസ് എസിനെ കുറിച്ചുള്ള ആധികാരിക പഠനമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷം പാര്‍ട്ടിയുമായുണ്ടായ ഐക്യവും അസ്വാരസ്യങ്ങളും വിശകലനം ചെയ്യുന്ന പുസ്തകത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തെ പിന്തുണക്കണോ എന്ന കാര്യത്തില്‍ കടുത്ത ആശയക്കുഴപ്പമാണ് ആര്‍എസ്എസ് നേരിടുന്നതെന്ന് പറയുന്നു. സര്‍ക്കാരിന്റെ ഭരണപ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് നേതാക്കള്‍ കടുത്ത അതൃപ്തരാണെന്ന് സംഘ് നേതാക്കള്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു.
മോദിയെന്ന ഏക വ്യക്തി കേന്ദ്രീകൃത സ്വഭാവം പുലര്‍ത്തുന്ന ബിജെപിയില്‍ ദുരൂഹതയുണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍സംഘചാലക് മോഹന്‍ ഭഗവതും മോദിയെ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ നല്ലതാകില്ലെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. 2014ല്‍ മോദിയെ അല്ല ബിജെപിയെയാണ് പിന്തുണച്ചിരുന്നതെന്നും മോദി തെരഞ്ഞെടുപ്പിന്റെ ഉപഉല്‍പ്പന്നമാണെന്നും 'ആര്‍എസ്എസ്: എ വ്യൂ ടു ദി ഇന്‍സൈഡില്‍' പറയുന്നു.
Powered by Info News For You

Comments
Post a Comment