വാടക ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തം; തീ അണയ്ക്കുന്നതിനിടെ ഫയര്‍മാന് പരിക്ക്
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.08.2018) വാടക ക്വാര്‍ട്ടേഴ്‌സില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് തീ അണയ്ക്കുന്നതിനിടെ ഫയര്‍മാന് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ ആവിക്കര കൊവ്വല്‍ എ കെ ജി ക്ലബ്ബിന് സമീപം രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ സലാമും ഭാര്യ ആഇശയും താമസിക്കുന്ന മുറിയിലാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണക്കുന്നതിനിടെയാണ് ഫയര്‍മാന്‍ സന്തോഷ്‌കുമാറിന് പരിക്കേറ്റത്.
സന്തോഷ് കുമാറിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. മുറി പൂര്‍ണമായും കത്തി നശിച്ചു. കമ്പ്യൂട്ടറും ടിവിയുമടക്കമുള്ള വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവില, ലീഡിംഗ് ഫയര്‍മാന്‍ സണ്ണി ഇമ്മാനുവല്‍, ഫയര്‍മാന്‍മാരായ ലതീഷ് കയ്യൂര്‍, അശോകന്‍, സന്തോഷ്, ഉണ്ണി, ഹനീഫ്, സുധാകരന്‍, ഹോം ഗാര്‍ഡ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Keywords: Kasaragod, Kerala, news, Kanhangad, fire, fire force, Fire in Quarters; Fire man injured
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment