വയനാട്ടില്‍ വീടുകളില്‍ പോകാന്‍ കഴിയാതെ കാല്‍ ലക്ഷം പേര്‍
കല്‍പ്പറ്റ: (www.kvartha.com 14.08.2018) വയനാട് ജില്ലയില്‍ തിങ്കളാഴ്ചയും മഴക്കെടുതിക്ക് ശമനമില്ല. പൊഴുതന പഞ്ചായത്തില്‍ ഈ മാസം എട്ടാം തിയതി മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ഉരുള്‍പൊട്ടിയ കുറിച്യര്‍ മലയില്‍ കഴിഞ്ഞ രാത്രിയിലും ശക്തമായ ഉരുള്‍ പൊട്ടല്‍. ഞായറാഴ്ച രാതി 10.45നും അര്‍ദ്ധരാത്രി 1.30 നും തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കുമാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളുകള്‍ നേരത്തെ തന്നെ ഒഴിഞ്ഞതിനാല്‍ ആളപായമില്ല. ഭീകരമായ ശബ്ദമാണ് കേട്ടതെന്ന് ക്യാമ്പില്‍ കഴിയുന്ന പ്രദേശവാസികള്‍ പറഞ്ഞു.
ഇതിന് സമീപത്തെ മേല്‍മുറി പ്രദേശത്ത് നിന്നും ഉരുള്‍പൊട്ടലുണ്ടായ സേട്ടക്കുന്ന് പ്രദേശത്തു നിന്നും ആളൊഴിഞ്ഞിട്ടുണ്ട്. മൂന്നുറ് കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ആളപായമില്ല. ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശത്തും ചെറിയ തോതില്‍ തിങ്കളാഴ്ച പകല്‍ സമയത്ത് ഉരുള്‍പൊട്ടലുണ്ടായി. എട്ടാം തിയതി ഉരുള്‍പൊട്ടി ദമ്പതികള്‍ മരിച്ച തലപ്പുഴ മക്കിമലയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര ഡാമിന്റെ ഷട്ടര്‍ ഒന്നര മീറ്ററായി ഉയര്‍ത്തി. വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്നതിനാല്‍ 160 അംഗം സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്.
124 ക്യാമ്പുകളിലായി 3,600 കുടുംബങ്ങളിലെ 14,000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും അത്ര തന്നെ പേര്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലുമാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴച്ചയും അവധി നല്‍കിയിട്ടുണ്ട്.

Keywords: Kerala, Wayanad, Rain, Flood, 25,000 persons still staying relief camp
Powered by Info News For You

Comments
Post a Comment