പാചകവാതക സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് വീട് കത്തിനശിച്ചു

കാസര്‍കോട് (www.evisionnews.co): പാചക വാതക സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്ന് തീപിടിച്ച് വീട് കത്തിനശിച്ചു. പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. കുമ്പള അനന്തപുരം കാമനബയലിലെ ഷരീഫിന്റെ ഓടിട്ട വീടിന്റെ അടുക്കള ഭാഗമാണ് കത്തിനശിച്ചത്. ഷരീഫിന്റെ ഭാര്യ ആമിന (35)ക്കാണ് കൈക്കും മറ്റും പൊള്ളലേറ്റത്.

കസാര്‍കോട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ. അരുണ്‍, ലീഡിംഗ് ഫയര്‍മാന്‍ എസ്. ഷാജി, ഫയര്‍മാന്‍മാരായ പി.ജി ജീവന്‍, വിജി, രോഹിത്, കെ.എല്‍ ലിബിന്‍, ഡ്രൈവര്‍ ഇ. പ്രസീത്, ഹോംഗാര്‍ഡ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ തീയണക്കാനായി സ്ഥലത്തെത്തി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?