'പ്രധാനമന്ത്രി പദത്തില്‍ തട്ടി പ്രതിപക്ഷ ഐക്യം നടക്കാതെ പോകരുത്; കൂടുതല്‍ സീറ്റ് ലഭിക്കുന്നവര്‍ പ്രധാനമന്ത്രി പദത്തിന് അവകാശമുന്നയിക്കട്ടെ'

ന്യൂഡല്ഹി: (www.kvartha.com 27.08.2018) പ്രധാനമന്ത്രി പദത്തില്‍ തട്ടി പ്രതിപക്ഷ ഐക്യം നടക്കാതെ നീണ്ടുപോകുന്ന സാഹചര്യത്തില്‍ പരിഹാരമാര്‍ഗവുമായി പ്രതിപക്ഷ ഐക്യത്തിന്റെ പിന്നണിപ്പോരാളികളില്‍ ഒരാളും മുതിര്‍ന്ന നേതാവുമായ ശരത് പവാര്‍. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലഭിക്കുന്നവര്‍ പ്രധാനമന്ത്രി പദത്തിന് അവകാശമുന്നയിക്കട്ടെ എന്നാണ് പവാറിന്റെ നിര്‍ദേശം.

പ്രധാനമന്ത്രിയാവാന്‍ തിടുക്കമില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ പവാര്‍ സംതൃപ്തിയറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കട്ടെ, അധികാരത്തില്‍ നിന്ന് ബിജെപിയെ നീക്കട്ടെ. നമുക്ക് ഒരുമിച്ചിരിക്കാം. കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടികള്‍ പ്രധാനമന്ത്രി പദത്തിന് അവകാശമുന്നയിക്കട്ടെ, പവാര്‍ പറഞ്ഞു. മുംബൈയിലെ ഒരു യോഗത്തില്‍ പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Sharad Pawar, Prime Minister, Rahul Gandhi, Sharad Pawar Gives Formula to Select Next PM, Happy Rahul Gandhi is Not in Race

പൊതുതെരഞ്ഞെടുപ്പിനായി മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്കെതിരെ ഇതുവരെ പ്രതിപക്ഷ മുന്നണി രൂപീകരിക്കാന്‍ സാധിക്കാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. പലകുറി ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി പദത്തില്‍ തട്ടി നടക്കാതെ പോകുകയായിരുന്നു. മായാവതി, മമത ബാനര്‍ജി തുടങ്ങിയവര്‍ പ്രധാനമന്ത്രി മോഹം തുറന്നുപ്രകടിപ്പിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ ആംആദ്മിയും തയ്യാറല്ല. പ്രതിപക്ഷത്താണെങ്കിലും കോണ്‍ഗ്രസിനോടു ചേരില്ലെന്നാണ് എഎപിയുടെ നിലപാട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sharad Pawar, Prime Minister,  Rahul Gandhi, Sharad Pawar Gives Formula to Select Next PM, Happy Rahul Gandhi is Not in Race


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?