വയനാട്ടില്‍ നിന്നും കാറുമായി വരുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു


കാസര്‍കോട് (www.evisionnews.co): വയനാട്ടില്‍ കാര്‍ വാങ്ങി വരുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശി മരിച്ചു. നീലേശ്വരം പുതുക്കൈയിലെ പുഴയിലെ ഹൗസില്‍ ടി.വി നാരായണന്റെ മകന്‍ കൃഷ്ണപ്രസാദ് മാരാരാ (27)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30മണിയോടെ വയനാട് പേരിയ മുപ്പത്തിനാലില്‍ വെച്ചാണ് അപകടം. 

മാനന്തവാടിയില്‍ നിന്നും സെക്കന്റ് ഹാന്‍ഡ് കെ.എല്‍ 11 ക്യു 2283 നമ്പര്‍ മാരുതി 800 കാര്‍ വാങ്ങി ഓടിച്ചുവരുന്നതിനിടെ കെ.എല്‍ 58 എക്സ് 2848 നമ്പര്‍ എയ്ച്ചര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കൃഷ്ണപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണപ്രസാദിന്റെ അമ്മാവന്റെ മകന്‍ ഹരീഷ് (30) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹരീഷാണ് കാര്‍ ഓടിച്ചിരുന്നത്. ബുധനാഴ്ച രാവിലെയാണ് കാര്‍ വാങ്ങാനായി കൃഷ്ണ പ്രസാദും ഹരീഷും മാനന്തവാടിയിലേക്ക് പോയത്. മാതാവ്: ഇന്ദിര. അശ്വതി, ശ്രീനാഥ്, അശ്വന്ത് (ബികോം വിദ്യാര്‍ത്ഥി) സഹോദരങ്ങളാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?