റോഡ് കുത്തിപ്പൊളിച്ച് എയര്‍ടെല്‍ കമ്പനി കേബിള്‍ വയറിടുന്നത് ജനങ്ങള്‍ക്ക് ദുരിതമായി; റോഡ് പൊളിച്ചത് ചോദ്യം ചെയ്ത നാട്ടുകാരായ യുവാക്കള്‍ക്കെതിരെ പരാതി നല്‍കിയത് ജനരോഷത്തിന് കാരണമായി, കേബിളിടുന്നത് നഗരസഭ നിശ്ചയിച്ച സ്ഥലത്തല്ലെന്നും ആരോപണം
കാസര്‍കോട്: (www.kasargodvartha.com 02/08/2018) റോഡ് കുത്തിപ്പൊളിച്ച് എയര്‍ടെല്‍ കമ്പനി കേബിള്‍ വയറിടുന്നത് ജനങ്ങള്‍ക്ക് കടുത്ത ദുരിതമായി മാറി. നിരവധി വാഹനങ്ങളാണ് ഓരോ ദിവസവും കേബിള്‍ കുഴിയില്‍ വീണ് അപകടത്തില്‍പെടുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് കാസര്‍കോട് നഗരത്തില്‍ എല്ലാ മൊബൈല്‍ ടവറുകളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കേബിള്‍ വയര്‍ വലിക്കാന്‍ തുടങ്ങിയത്.
നായക്‌സ് റോഡ് മുതല്‍ നെല്ലിക്കുന്ന് വരെ കേബിള്‍ വയര്‍ വലിക്കുന്നതിനായി 2018 ഫെബ്രുവരി ഒമ്പതിന് 5,76,245 രൂപ ഭാരതി എയര്‍ടെല്‍ കമ്പനി നഗരസഭയ്ക്ക് തുക കെട്ടിവെച്ച് അനുമതി വാങ്ങിയിരുന്നു. എന്നാല്‍ അനുമതിയില്ലാത്ത സ്ഥലത്താണ് അനധികൃതമായി കേബിള്‍ വലിച്ചതെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.
പൊതുമേഖല സ്ഥാപനമായ ബി എസ് എന്‍ എല്ലിന്റെ കേബിള്‍ വയര്‍ ഇടാനാണ് കുഴിയെടുക്കുന്നതെന്നാണ് എയര്‍ടെല്‍ അധികൃതര്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. നഗരസഭയില്‍ നല്‍കിയ സ്‌കെച്ച് പ്ലാനില്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഐ ഡി ബി ഐ ബാങ്ക്, സിറ്റി ടവര്‍, ആനബാഗിലു, അശ്വിനി നഗര്‍, നായക്‌സ് റോഡ്, വെയര്‍ ഹൗസ്, കെ എസ് ആര്‍ ടി സി, മൗലവി ട്രാവല്‍സ്, ഫോര്‍ട്ട് റോഡ്, കൊറക്കോട് വഴി മെഡോണ സ്‌കൂളില്‍ നിന്നും മാലിക് ദീനാറിലേക്ക് കേബിള്‍ വയറിടാനാണ് സ്‌കെച്ച് നല്‍കിയിട്ടുള്ളത്. മറ്റൊരു സ്‌കെച്ചില്‍ ഫോര്‍ട്ട് റോഡ്, മാര്‍ക്കറ്റ് റോഡ്, എം ജി റോഡ്, ഗവ ഹൈസ്‌കൂള്‍, മുനിസിപ്പാലിറ്റി ഓഫീസ്, ചെമ്മനാട് പാലത്തിന് സമീപത്തെ സൈന്‍ മോട്ടോഴ്‌സ് വരെയാണ് കേബിളിടാന്‍ സ്‌കെച്ച് നല്‍കിയിട്ടുള്ളത്.
ഏറ്റവും ഇടുങ്ങിയ പുതിയ ബസ് സ്റ്റാന്‍ഡ്- ആനബാഗിലു റോഡില്‍ കേബിളിടാന്‍ കുഴിയെടുത്ത് കൃത്യമായി മൂടാത്തതു കാരണം വാഹനങ്ങള്‍ അപകടത്തില്‍പെട്ടതോടെ നാട്ടുകാരായ യുവാക്കള്‍ സംഘടിച്ച് ഇത് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കരാര്‍ ഏറ്റെടുത്തവര്‍ പോലീസില്‍ വ്യാജപരാതി നല്‍കിയതായാണ് പറയുന്നത്. ആനബാഗിലുവിലെ ഒരു ക്ലബ് പ്രവര്‍ത്തകരും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇവര്‍ക്കെതിരെയും പോലീസില്‍ കള്ളപ്പരാതി നല്‍കുകയാണ് ചെയ്തത്.
ഗുണ്ടാപ്പിരിവിനായി ഭീഷണിപ്പെടുത്തിയെന്നും 60,000 രൂപയുടെ കേബിള്‍ മുറിച്ചുമാറ്റി നഷ്ടം വരുത്തിയെന്നും മറ്റുമുള്ള വ്യാജപരാതിയാണ് ചോദ്യം ചെയ്തവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. രണ്ട് തവണ പരാതിക്കാരെയും എതിര്‍കക്ഷികളെയും പോലീസ് ഇതിനായി വിളിപ്പിച്ചെങ്കിലും പരാതിക്കാര്‍ എത്താത്തതിനാല്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. യുവാക്കളുടെ ഭാഗത്ത് നിന്നും തെറ്റായ ഒരു കാര്യവും നടന്നിട്ടില്ലെന്നും വാഹന ഗതാഗതം സ്തംഭിപ്പിക്കുന്നതിനെതിരെ പ്രതികരിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയതെന്നും പോലീസിനും ബോധ്യപ്പെട്ടതായാണ് അറിയുന്നത്.
നഗരസഭ കൗണ്‍സില്‍ പോലും നഗരത്തിലെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്നാണ് ചില കൗണ്‍സിലര്‍മാര്‍ സൂചിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത രീതിയിലായിരിക്കണം കേബിള്‍ വലിക്കേണ്ടതെന്ന് നഗരസഭ എയര്‍ടെല്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നതാണ്. എന്നിട്ടും വാഹനങ്ങള്‍ക്ക് ദുരിതമാകുന്ന രീതിയിലാണ് കേബിള്‍ വയര്‍ വലിച്ചിരിക്കുന്നത്.
നായക്‌സ് റോഡില്‍ ഒരു പശു കേബിളിനെടുത്ത കുഴിയില്‍ വീണ് മണിക്കൂറുകളോളം നഗരം സ്തംഭിക്കുന്ന രീതിയിലേക്ക് വാഹനം ഗതാഗതം തടസപ്പെട്ടിരുന്നു. ആനബാഗിലുവില്‍ ഒരു ഓംനി വാന്‍ കേബിള്‍ കുഴിയില്‍ താഴ്ന്നതു മൂലം നഗരം മൊത്തം സ്തംഭിക്കുന്ന രീതിയിലേക്ക് വാഹനക്കുരുക്ക് ഉണ്ടായിരുന്നു. ഇതെല്ലാം ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഓട്ടോഡ്രൈവര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ ഇത്തരം അനധികൃത കേബിള്‍ കുഴിയെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Cable, Road, Town, Municipality, Complaint, Airtel, Airtel Cable work after destroying Road; Protest in natives

Powered by Info News For You

Comments
Post a Comment