പൊതുഗതാഗതം സ്തംഭിച്ചു: മോട്ടോര്‍ വാഹന പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി

കേരളം (www.evisionnews.co): മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായി നടത്തുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. നരത്തില്‍ നിന്ന് വാഹനങ്ങള്‍ ഒഴിഞ്ഞതോടെ ഹര്‍ത്താല്‍ പ്രതീതിയാണുള്ളത്.

ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെ നീളും. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള തൊഴിലാളിസംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രണ്ടാം തവണയാണ് ഈ ആവശ്യമുന്നയിച്ച് ദേശീയ പണിമുടക്ക് നടക്കുന്നത്. ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് വാഹനങ്ങള്‍ എന്നിവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. കണ്ണൂര്‍, എം.ജി, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?