പ്രളയബാധിതരെ കണ്ണീരൊപ്പാന്‍ ഐവ ഗ്രൂപ്പും കൈകോര്‍ക്കുന്നു: അഞ്ചു ലക്ഷത്തിന്റെ പുതുവസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും
കാസര്‍കോട് (www.evisionnews.co): പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് നിന്നും സഹായ പ്രവാഹം. കാസര്‍കോട്ടെ ഏറ്റവും വലിയ വസ്ത്ര വ്യാപാര ഗ്രൂപ്പായ ഐവ അഞ്ചു ലക്ഷം രൂപയുടെ പുതുവസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും. ചൂരിദാറുകള്‍, കുഞ്ഞുടുപ്പുകള്‍, ലുങ്കി, ദോത്തി മുതലായവയാണ് താല്‍ക്കാലികാശ്വാസം എന്ന നിലയില്‍ ആദ്യമെത്തിക്കുന്നത്. അതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവെന്ന നിലയില്‍ ഒരു ലക്ഷം രൂപയുടെ ചെക്കും കാസര്‍കോട് എഡിഎനമ്മിന് കൈമാറി.
Powered by Info News For You

Comments
Post a Comment