മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു
കൊല്‍ക്കത്ത: (www.kvartha.com 13.08.2018) മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതമുണ്ടായത്.
40 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സോമനാഥ് ചാറ്റര്‍ജി അസുഖം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നുവെങ്കിലും ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതിനു ശേഷം ശനിയാഴ്ച മുതല്‍ ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടര്‍ന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായിരുന്നു.
2004 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് സ്പീക്കറായി പ്രവര്‍ത്തിച്ചത്. പത്തു തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. യുപിഎ സര്‍ക്കാരിനു സിപിഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍ പദവിയില്‍ നിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008 ല്‍ പാര്‍ട്ടി പുറത്താക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kolkata, Dead, Trending, National, Former Lok Sabha Speaker Somnath Chatterjee passes away at 89
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment