അകാലിദള്‍ നേതാവിനെ യുഎസില്‍ കൈയ്യേറ്റം ചെയ്തു, മന്‍ജിത് സിംഗിന്റെ തലപ്പാവ് ഊരിയെറിഞ്ഞു
ന്യൂയോര്‍ക്ക്: (www.kvartha.com 26.08.2018) അകാലിദള്‍ നേതാവിനെ യുഎസില്‍ കൈയ്യേറ്റം ചെയ്ത് തലപ്പാവ് ഊരിയെറിഞ്ഞു. അകാലി ദള്‍ നേതാവും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി തലവനുമായ മന്‍ജിത് സിംഗ് ആണ് അക്രമത്തിനിരയായത്. അദ്ദേഹം കഴിഞ്ഞ ദിവസം അമേരിക്കയില്‍ലെത്തിയപ്പോഴാണ് സംഭവം. കാലിഫോര്‍ണിയയിലെ യൂബാ സിറ്റി ഗുരുദ്വാരയ്ക്ക് പുറത്ത് ശനിയാഴ്ചയാണ് ഒരു സംഘം അദ്ദേഹത്തെ കൈയേറ്റം ചെയ്തത്.
മഞ്ജിത് സിംഗിനെ നിലത്ത് തള്ളിയിടുകയും തലപ്പാവ് ഊരിയെറിയുകയും ചെയ്തു. സിംഗിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുപ്പതോളം പേരാണ് തന്നെ ആക്രമിച്ചതെന്ന് മഞ്ജിത് സിംഗ് പറഞ്ഞു. അക്രമികളെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. ഗുരുദ്വാരയെ ആദരിക്കണമെന്നും തിരിച്ചൊന്നും ചെയ്യരുതെന്നും തന്നോടൊപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നതായി മഞ്ജിത് സിംഗ് വെളിപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, New York, America, Assault, Sikh, Religion, New Delhi, Akali Dal, Leader, Akali Dal leader Manjeet Singh GK attacked in US.
മഞ്ജിത് സിംഗിനെ നിലത്ത് തള്ളിയിടുകയും തലപ്പാവ് ഊരിയെറിയുകയും ചെയ്തു. സിംഗിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുപ്പതോളം പേരാണ് തന്നെ ആക്രമിച്ചതെന്ന് മഞ്ജിത് സിംഗ് പറഞ്ഞു. അക്രമികളെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. ഗുരുദ്വാരയെ ആദരിക്കണമെന്നും തിരിച്ചൊന്നും ചെയ്യരുതെന്നും തന്നോടൊപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നതായി മഞ്ജിത് സിംഗ് വെളിപ്പെടുത്തി.
Keywords: World, News, New York, America, Assault, Sikh, Religion, New Delhi, Akali Dal, Leader, Akali Dal leader Manjeet Singh GK attacked in US.
Powered by Info News For You

Comments
Post a Comment