കണ്ണുനീരായി തോരാമഴ; വയനാട്ടില്‍ ജില്ലാ ഭരണകൂടം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

വയനാട്: (www.kasargodvartha.com 09.08.2018) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ ജില്ലാ ഭരണകൂടം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കനത്ത മഴയും മൂലം വയനാട് ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി 398.71 മില്ലിമീറ്റര്‍ മഴയാണ് വയനാട്ടില്‍ പെയ്തത്.

ജില്ലയിലെ പുഴകള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മണ്ണിടിഞ്ഞ് വൈത്തിരിയില്‍ വീട്ടമ്മ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ജില്ലയിലെ പ്രധാന പാതയായ താമരശേരി ചുരത്തില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചുരത്തില്‍ മണ്ണിടിച്ചിലുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ വാഹനങ്ങള്‍ നിയന്ത്രിച്ചാണ് കടത്തി വിടുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് വിവിധ സേനകളെ സജ്ജമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിരവാരണ സേനയുടെയും സൈന്യത്തിന്റെയും സഹായം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ ഉടന്‍ വയനാട്ടിലെത്തുമെന്നാണ് സൂചന.

Kerala, news, Rain, District Collector, Top-Headlines, Red alert announced in Wayanad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Rain, District Collector, Top-Headlines, Red alert announced in Wayanad



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?