രാഷ്ട്രപതി റാംനാഥ് കോവിന്ദിന് തൃശൂരില്‍ വധഭീഷണി; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം (www.evisionnews.co): മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് തൃശൂരില്‍ നിന്നും വധഭീഷണി. പൂജാരി പൊലീസ് പിടിയില്‍. ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇദേഹം വധഭീഷണി മുഴക്കിയത്. തൃശൂരിലെ സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുമ്പോള്‍ ബോംബ് വെച്ച് രാഷ്ട്രപതിയെ കൊലപ്പെടുത്തുമെന്നാണ് ഇദേഹം ഭീഷണി മുഴക്കിയത്. ഇന്നു പുലര്‍ച്ചെ ഒരു മണിക്കാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ജയരാമന്റെ ഫോണ്‍ കോള്‍ എത്തുന്നത്. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന് മുമ്പ് ഇദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലാണ് ഫോണ്‍ വിളിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. രാഷ്ട്രപതി തിരികെ ഡല്‍ഹിയിലേക്ക് മടങ്ങും വരെ ഇദേഹത്തെ കരുതല്‍ തടങ്കില്‍ വെയ്ക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് രാഷ്ട്രപതിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നിയമസഭയുടെ വജ്രജൂബിലി ആഘോഷം ഇന്നു രാവിലെ ഉദ്ഘാടനം ചെയ്തശേഷം വൈകുന്നേരം കൊച്ചിയിലെത്തുന്ന രാഷ്ട്രപതി നാളെ വൈകുന്നേരം മടങ്ങും. കൊച്ചിയില്‍ ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി ചീഫ്ജസ്റ്റിസും ജഡ്ജിമാരുമായും ചര്‍ച്ച നടത്തും.
ഹെലികോപ്റ്ററില്‍ തൃശൂരിലേക്കു പോകുന്ന രാഷ്ട്രപതി സെന്റ് തോമസ് കോളജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാഷ്ട്രപതി ഗുരുവായൂര്‍ ക്ഷേത്രത്തിലും മമ്മിയൂര്‍ ക്ഷേത്രത്തിലും ചൊവ്വാഴ്ച ദര്‍ശനം നടത്തും. ഉച്ചയ്ക്ക് 12.45-ന് ക്ഷേത്രത്തില്‍ എത്തും. 1.05-ന് പുറത്തു കടക്കും. ഈ സമയം ഭക്തര്‍ക്ക് ദര്‍ശനനിയന്ത്രണമുണ്ടാകും. ഉച്ചപ്പൂജയ്ക്ക് 11.30-ന് ക്ഷേത്രഗോപുരനട അടച്ചാല്‍ ഉച്ചയ്ക്ക് 12.30-നാണ് തുറക്കുക. തുറന്നാല്‍ പിന്നെ രാഷ്ട്രപതി വന്നുപോയിട്ടേ ഭക്തരെ അകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. രണ്ടുമണിക്ക് പതിവുപോലെ നട അടയ്ക്കും.
ഗുരുവായൂരില്‍നിന്ന് 1.15-ന് രാഷ്ട്രപതി മമ്മിയൂരില്‍ എത്തും. 15 മിനിറ്റ് ദര്‍ശനം കഴിഞ്ഞ് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയാലുടന്‍ രാഷ്ട്രപതി മടങ്ങും.
Powered by Info News For You
Comments
Post a Comment