ബാങ്കുകള്‍ക്ക് ഇന്നു മുതല്‍ നാലു ദിവസം അവധി, എ.ടി.എമ്മില്‍ പണമുണ്ടാവും

ബാങ്കുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി നാലു ദിവസം അവധിയാണ്. എന്നാല്‍ എ.ടി.എമ്മുകളില്‍ മതിയായ പണം നിറക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. എ.ടി.എമ്മുകള്‍ ആവശ്യാനുസരണം പണം നിറയ്ക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിര്‍ദേശം നല്‍കിയതായി സമിതി കണ്‍വീനര്‍ ജി.കെ മായ അറിയിച്ചു. 24ന് ഉത്രാടം, 25ന് തിരുവോണം, 26ന് ഞായറാഴ്ച, 27ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചായി നാലുദിവസം അവധി വരുന്നത്.
തുടര്‍ച്ചയായി അവധി വന്നാല്‍ എ.ടി.എമ്മുകളില്‍ പണമില്ലാതെ വരും. ഓണവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സജീവമാവുന്ന സമയത്ത് പണം ലഭിക്കാതാവുന്നത് വലിയ തിരിച്ചടിയാവും. തുടര്‍ച്ചയായി ബാങ്കുകള്‍ക്ക്് അവധിയുണ്ടാവുന്ന ദിവസങ്ങളില്‍ പണം നിറക്കാന്‍ സംവിധാനം ഒരുക്കാറുണ്ടെങ്കിലും പല സ്ഥലങ്ങളിലും മതിയായ രീതിയില്‍ പണമെത്തിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയാറില്ല. ഇത്തരം സാഹചര്യം ഉണ്ടായാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വരെ ഇതുബാധിക്കും.
Powered by Info News For You
Comments
Post a Comment