കാസര്‍കോട് ജില്ലാ കലക്ടറായി ഡോ. ഡി സജിത് ബാബു ചുമതലയേറ്റു
കാസര്‍കോട്: (www.kasargodvartha.com 17.08.2018) കാസര്‍കോട് ജില്ലയുടെ 23- ാമത് കളക്ടറായി ഡോ. ഡി സജിത് ബാബു ചുമതലയേറ്റു. തിരുവന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയായ അദ്ദേഹം സഹകരണസംഘം രജിസ്ട്രാറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അസാപ് സി ഇ ഒ, റവന്യൂവകുപ്പില്‍ ദുരന്തനിവാരണവിഭാഗം ഡയറക്ടര്‍, സെക്രട്ടറി, ഐഎംജിയില്‍ ലാന്‍ഡ് ഗവേണന്‍സ് കോ-ഓര്‍ഡിനേറ്റര്‍, ഡെപ്യൂട്ടി കളക്ടര്‍, സ്റ്റേറ്റ് ലാന്‍ഡ് ബാങ്ക് സ്‌പെഷ്യല്‍ ഓഫീസര്‍, റവന്യൂവില്‍ സ്റ്റേറ്റ് ഐടിസെല്‍ നോഡല്‍ ഓഫീസര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല അസി. പ്രൊഫസര്‍, കോര്‍പ്പറേഷന്‍ ബാങ്ക് ഓഫീസര്‍, സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ ഡവ. പ്രോഗ്രാമില്‍ ട്രെയിനിംഗ് കോ-ഓഡിനേറ്റര്‍ തുടങ്ങിയ തസ്തികകള്‍ വഹിച്ചിട്ടുണ്ട്.
ലാന്‍ഡ്ബാങ്ക് സ്‌പെഷ്യല്‍ ഓഫീസറായിരിക്കെ 2011 ല്‍ മുഖ്യമന്ത്രിയുടെ പ്രഥമ ഇന്നൊവേഷന്‍ അവാര്‍ഡും 2012 ല്‍ ജില്ലാ പ്രൊജക്ട് നിര്‍വ്വഹണത്തിന് മുഖ്യമന്ത്രിയുടെ മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഇ-ഗവേണന്‍സ്, ലാന്റ് ഗവേണന്‍സ്, സര്‍വ്വീസ് ഡെലിവറി മാനേജ്‌മെന്റ് മേഖലയില്‍ ഗവേഷകനാണ്. നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഉളള അദ്ദേഹത്തിന് അഗ്രോണമിയിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഭാര്യ ബിന്ദു. വിദ്യാര്‍ത്ഥികളായ രണ്ടു മക്കളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, District Collector, Thiruvananthapuram, Top-Headlines, Charge, Dr. D Sajith Babu, Joined, Dr. D Sajith Babu taken charge as Kasaragod District Collector
Keywords: Kasaragod, Kerala, News, District Collector, Thiruvananthapuram, Top-Headlines, Charge, Dr. D Sajith Babu, Joined, Dr. D Sajith Babu taken charge as Kasaragod District Collector
Powered by Info News For You

Comments
Post a Comment