ചെര്‍ക്കളം അബ്ദുള്ള ജനമനസില്‍ സ്ഥാനംനേടിയ നേതാവ്: കെ.എം.സി.സി
മനാമ (www.evisionnews.co): കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുള്ള ജനമനസില്‍ സ്ഥാനംനേടിയ നേതാവാണെന്നും കാസര്‍കോടിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നല്‍കിയ മാതൃകാ ജനപ്രതിനിധി കൂടിയായിരുന്നു അദ്ദേഹമെന്നും ബഹ്‌റൈന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സലീം തളങ്കര അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡണ്ട് സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ പ്രാര്‍ത്ഥനാ സദസിന് നേതൃത്വം നല്‍കി. അസൈനാര്‍ കളത്തിങ്കല്‍, ടി. അന്തുമാന്‍, എസ്.എം വാഹിദ്, റഹീം ഉപ്പള, ഒ.കെ കാസിം, ഇസ്ഹാഖ് വില്യാപ്പള്ളി സംസാരിച്ചു. അശ്‌റഫ് മഞ്ചേശ്വരം, റഫീഖ് കേംബസ്, കുഞ്ഞാമു ബെദിര, ഖാദര്‍ മൂല, അബ്ദുല്ല പുത്തൂര്‍, മമ്മു മല്ലം, ഷഫീഖ് പാറക്കട്ട, ഹാരിസ് ഒളയത്തടുക്ക നേതൃത്വം നല്‍കി. ഖലീല്‍ ആലംപാടി സ്വാഗതവും അതീഖ് പുത്തൂര്‍ നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment