കലക്ടര്‍ എവിടെ?.. ഹാഷ് ടാഗുമായി സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം
കാസര്‍കോട് (www.evisionnews.co): റവന്യു മന്ത്രി ജില്ലക്കാരനായിട്ടും സ്ഥലംമാറി പോയ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവിന് പകരം കലക്ടറെ നിയമിക്കാത്ത സര്‍ക്കാറിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. വി നീഡ് കലക്ടര്‍, ഞങ്ങള്‍ക്ക് ഒരു കലക്ടറെ തരുമോ എന്ന പേരിലുള്ള ഹാഷ് ടാഗാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജില്ലയില്‍ എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടര്‍ തസ്തികയാണ് ജില്ലയുടെ ഭരണത്തിന്റെ ഏറ്റവും വലിയ ചുമതല വഹിക്കുന്ന വ്യക്തി. അത്തരം ഏറ്റവും വലിയ ഭരണാധികാരിയുടെ തസ്തികയാണ് ദിവസങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്.
നിലവില്‍ എ.ഡി.എം ദേവിദാസിനാണ് കലക്ടറുടെ ചുമതലയുള്ളത്. എ.ഡി.എം ചുമതലയുള്ള ദേവിദാസിന് പിടിപ്പത്ത് പണി അദ്ദേഹത്തിന് ഉളളത് കൊണ്ട് അതിന്റെ കൂടെ കലക്ടര്‍ ചുമതലകൂടി വഹിക്കുക എന്നത് വലിയ സാഹസമുള്ള കാര്യമാണ്. നേരത്തെ പുതുതായി ഐ.എ.എസ് കിട്ടിയവര്‍ക്ക് കാഞ്ഞങ്ങാട് സബ് കലക്ടര്‍ ചുമതല നല്‍കിയിരുന്നു. സ്ഥലംമാറി പോയ ജീവന്‍ ബാബുവും അതിന് ശേഷം മൃണ്‍മയി ജോഷിയും ഇത്തരത്തില്‍ സബ് കലക്ടര്‍മായിരുന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള സബ് കലക്ടര്‍ ചുമതലകളുള്ള ഐ.എ.എസുകാരുമില്ല. പകരം ആര്‍.ഡി.ഒക്കാണ് കാഞ്ഞങ്ങാട് റവന്യൂ ഡിവിഷന്റെ ചുമതലയുള്ളത്.
Powered by Info News For You

Comments
Post a Comment