കാലവര്‍ഷം: പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതാ പാലിക്കണമെന്ന് ഡിഎംഒ
കാസര്‍കോട്: (www.kasargodvartha.com 18.08.2018) കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വിവിധതരം പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നതിനു സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി താഴെപറയുന്ന നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ തടയുന്നതിനായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. കിണര്‍ വെള്ളവും കുഴല്‍ കിണര്‍ വെള്ളവും ശുദ്ധികരിച്ചു മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക. പച്ചക്കറികള്‍ കഴുകുന്നതിനായി ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുകയും ചെയ്യുക.
മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്. ഭക്ഷണം പാചകം ചെയ്യുന്നതിനു മുമ്പും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജ്യനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. ഭക്ഷ്യവിഷബാധ തടയുന്നതിനായി ഭക്ഷണ ഗുണമേന്മ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ജന്തുജന്യ രോഗങ്ങളായ എലിപ്പനി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയുക. മലിനജലത്തില്‍ നിരന്തരമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടേണ്ടി വരുന്നവര്‍ പ്രതിരോധഗുളിക നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്.
കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി, വെസ്റ്റ് നെല്‍ പനി, ജപ്പാന്‍ ജ്വരം മുതലായവ വരാന്‍ സാധ്യത ഉള്ളതിനാല്‍ കൊതുക്, ഈച്ച വളരാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കി ഇത്തരം സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ നീറ്റുകക്കയും ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടതാണ്. മലിനജല സമ്പര്‍ക്കം മൂലമുണ്ടാകുന്ന ചര്‍മ രോഗങ്ങളെ ഒഴിവാക്കുന്നതിനായി കഴിയുന്നതും ചര്‍മം ഈര്‍പ്പരഹിതമായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. വളംകടി, ചെങ്കണ്ണ്, ചെവിയില്‍ ഉണ്ടായേക്കാവുന്ന അണുബാധ എന്നിവക്കു വൈദ്യസഹായം ഉറപ്പാക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rain, Trending, Top-Headlines, Monsoon: to be careful about infectious diseases: DMO
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment