'കുന്നിടിക്കലും കയ്യേറ്റവും പ്രളയത്തിന്റെ ആക്കംകൂട്ടി':സര്‍ക്കാറിനെ പരോക്ഷമായി വിമര്‍ശിച്ച് വി.എസ്


(www.evisionnews.co) പ്രളയത്തിന് ശേഷം നവ കേരളം നിര്‍മ്മിക്കാനൊരുങ്ങുന്ന കേരളത്തിന് പരോക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും സിപിഎം നേതാവുമായി വിഎസ് അച്ചുതാനന്ദന്‍. കുന്നിടിക്കലും കയ്യേറ്റവും സംസ്ഥാനത്തെ കനത്ത നാശം വിതച്ച പ്രളയത്തിന്റെ ആക്കം കൂട്ടിയെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച വിഎസ് നവകേരള നിര്‍മാണത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്നും ആവശ്യപ്പെട്ടു. പ്രളയത്തിന്റെ കാരണമായത് കനത്ത മഴയാണെന്നും വികസന കാഴ്ചപ്പാടുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടവുമുണ്ടാക്കുകയും ചെയ്ത മഹാ പ്രളയവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് വിഎസ് അച്ചുതാനന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാധവ് ഗാഡ്കിലിന്റെ റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി സമീപിച്ചതിന്റെ അനന്തരഫലമാണ് പ്രളയമെന്നും വി.എസ് അഭിപ്രായപ്പെട്ടു.

ദുരന്തങ്ങള്‍ ആവര്‍ത്തക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ മൂന്നാര്‍ ഓപറേഷന്‍ മോഡലില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പ്രകൃതിയ്ക്ക് പ്രാധാന്യം നല്‍കാത്ത വികസനം വികസനമല്ല. മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായി സമീപിക്കണം. തണ്ണീര്‍ നീര്‍ത്തട പദ്ധതിയുടെ സത്ത ചോര്‍ത്തി കളയരുത്. പ്രസംഗത്തില്‍ വിഎസ് പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?