മുന്നറിയിപ്പ് പിന്‍വലിച്ചു: അടുത്ത അഞ്ചുദിവസം ശക്തമായ മഴയുണ്ടാവില്ല
തിരുവനന്തപുരം (www.evisionnews.co): കേന്ദ്രകാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ശക്തമായ മഴയുടെ മുന്നറിയിപ്പ് പിന്‍വലിച്ചു. അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് പുതിയ അറിയിപ്പ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
അതേസമയം കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കി.മി. വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കി.മി വേഗതയിലും അടുത്ത 24 മണിക്കൂറില്‍ കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും മധ്യ പടിഞ്ഞാറന്‍ ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുത്.
Powered by Info News For You

Comments
Post a Comment