മൂന്നുനില പ്ലാസ്റ്റിക് ഫാക്ടറിയില്‍ അഗ്‌നിബാധ, വന്‍ നാശനഷ്ടം

ന്യൂഡല്‍ഹി: (www.kvartha.com 25.08.2018) തലസ്ഥാന നഗരിയില്‍ മൂന്നുനില പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നന്‍ഗ്ലോയിയിലാണ് അപകടമുണ്ടായത്. അഗ്‌നിബാധയെ തുടര്‍ന്ന് വന്‍ നാശനഷ്ടം സംഭവിച്ചു. സംഭവ സമയത്ത് ഫാക്ടറിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാര്‍ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടതിനാല്‍ ആളപായമുണ്ടായിട്ടില്ല.


നിരവധി ഉത്പന്നങ്ങള്‍ കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. പുലര്‍ച്ചെ 3.55 ഓടെയാണ് അപകടമുണ്ടായത്. മൂന്നുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറിയാണ് അഗ്‌നിക്കരയായത്. 25 ഓളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് തീയണച്ചത്. പോലീസ് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, Fire, Fire Breaks, Plastic Bag Factory, Fire Breaks Out At Two-Storey Plastic Bag Factory In Delhi. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?