യു ഡി എഫും എല്‍ ഡി എഫും ചേര്‍ന്ന് ബി ജെ പിയെ പുറത്താക്കിയ കാറഡുക്കയില്‍ സ്വതന്ത്ര അംഗം അനസൂയ പുതിയ പഞ്ചായത്ത് പ്രസിഡണ്ട്
കാസര്‍കോട്: (www.kasargodvartha.com 30.08.2018) യു ഡി എഫും എല്‍ ഡി എഫും ചേര്‍ന്ന് ബി ജെ പിയെ പുറത്താക്കിയ കാറഡുക്കയില്‍ സ്വതന്ത്ര അംഗം അനസൂയയെ പുതിയ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഏഴിനെതിരെ എട്ട് വോട്ടുകള്‍ നേടിയാണ് അനസൂറ റൈയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. സിപിഎമ്മിലെ വിജയകുമാറാണ് അനസൂയയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. സിപിഎം അംഗം സുജല പിന്താങ്ങി.
വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. കോണ്‍ഗ്രസിന്റെ സ്വതന്ത്രതനായ ബി കെ വിനോദന്‍ നമ്പ്യാരെ വൈസ് പ്രസിഡണ്ടാക്കാനാണ് യുഡിഎഫ് ധാരണയായിരിക്കുന്നത്. എല്‍ഡിഎഫും തിരിച്ച് പിന്തുണ നല്‍കും. ഇടതു വലത് മുന്നണികള്‍ സംയുക്തമായി മുന്നോട്ട് പോകാന്‍ പ്രാദേശികതലത്തില്‍ കൈക്കൊണ്ട തീരുമാനമാണ് ബിജെപിക്ക് കാറഡുക്കയില്‍ ഭരണം നഷ്ടപ്പെടാനിടയാക്കിയത്.
അവിശ്വാസ പ്രമേയത്തിലൂടെ കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെയിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു. അവിടെ യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷം പിന്തുണക്കുകയായിരുന്നു. നിലവില്‍ മധൂര്‍, ബെള്ളൂര്‍ എന്നീ രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി ഭരണം കൈയ്യാളുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, karadukka, UDF, LDF, Panchayath, Anasooya Rai New Karadukka Panchayat President
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment