കെ.എം.സി.സി ഉമേശ് റാവുവിന് നല്‍കുന്ന ബൈത്തു റഹ്മ നിര്‍മാണം അവസാന ഘട്ടത്തില്‍
കാസര്‍കോട് (www.evisionnews.co): ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ പ്രദേശത്തു നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ് മ ഒമ്പതാമത് ഭവനം പട്ടാജയിലെ സഹോദര സമുദായത്തിലെ ഉമേശ് റാവുവിന് നല്‍കും. ഇതിന്റെ പണി പുരോഗമിച്ചുവരികയാണ്. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റ ഉളിയത്തടുക്കയില്‍ നടത്തിയ ഫാസിസത്തിനെതിരെ മതേതര പ്രതിരോധത്തിന്റെ ജില്ലാതല കാമ്പയിന്‍ ഉദ്ഘാടന വേദിയില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് പദ്ധതിയുടെ ഓദ്യോഗിക പ്രഖ്യാപനം നടത്തിയത്.
മണ്ഡലം, പഞ്ചായത് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി മുഖേന ഏഴു ബൈത്തു റഹ്മകള്‍ അവകാശികള്‍ക്ക് കൈമാറി. എട്ടാമത്തെ ബൈത്തുറഹ്മ ബെള്ളൂര്‍ പഞ്ചായത്തില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. ജാതി-മത രാഷ്ട്രീയത്തിന് അതീതമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ, ആരോഗ്യ, കാരുണ്യ മേഖലകളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ നാട്ടിലും പ്രവാസലോകത്തും നടത്താന്‍ ദുബായ് കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി .ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍,
ഭാരവാഹികളായ സലീം ചേരങ്കൈ, ഇ .ബി അഹമ്മദ്, അസീസ് കമാലിയ, കരീം മൊഗര്‍, ഐ .പി എം പൈക്ക, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലമ്പാടി, റഹ് മാന്‍ പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക, റഹീം നെക്കര എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Powered by Info News For You

Comments
Post a Comment