ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കാനായി സേവാഭാരതിയിലേക്ക് കൊണ്ടുവന്ന ലോറിയില്‍ ഡ്രൈവര്‍ മര ഉരുപ്പടികള്‍ കയറ്റി; ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ലോറി തടഞ്ഞുവെച്ച് പോലീസിന് കൈമാറി
കാസര്‍കോട്: (www.kasargodvartha.com 29.08.2018) ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കാനായി സേവാഭാരതിയിലേക്ക് കൊണ്ടുവന്ന ലോറിയില്‍ ഡ്രൈവര്‍ മര ഉരുപ്പടികള്‍ കയറ്റിയതിനെ തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ലോറി തടഞ്ഞുവെച്ച് പോലീസിന് കൈമാറി. ഗുജറാത്തില്‍ നിന്നും മാവുങ്കാലിലെ സേവാഭാരതി കേന്ദ്രത്തിലേക്ക് ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന സാധനങ്ങള്‍ക്കൊപ്പമാണ് ഡ്രൈവര്‍ വാടക കൂടുതല്‍ ലഭിക്കാന്‍ മര ഉരുപ്പടികള്‍ കയറ്റിയത്.
ഗുജറാത്തില്‍ നിന്നും 50,000 രൂപ വാടക നിശ്ചയിച്ചാണ് ലോറിയില്‍ സാധനങ്ങള്‍ മാവുങ്കാലിലേക്ക് കയറ്റിവിട്ടത്. സേവാഭാരതി പ്രവര്‍ത്തകനായ തലശ്ശേരി സ്വദേശിയാണ് സാധനങ്ങള്‍ കൊണ്ടുവരാനുള്ള കരാര്‍ ഏറ്റെടുത്തത്. 75,000 രൂപയാണ് ഡ്രൈവര്‍ വാടക ആവശ്യപ്പെട്ടതെങ്കിലും ഒടുവില്‍ 50,000 രൂപയ്ക്ക് സമ്മതിക്കുകയായിരുന്നു. ഡ്രൈവര്‍ വഴിയില്‍ വെച്ച് കൂടുതല്‍ വാടക ലഭിക്കുന്നതിനായി നീലേശ്വരം ഓര്‍ച്ചയിലെ മരക്കമ്പനിയിലേക്കുള്ള 18 കഷ്ണം മര ഉരുപ്പടികള്‍ ഇതിനൊപ്പം കയറ്റുകയായിരുന്നു.
മാവുങ്കാലിലെ ഗോഡൗണില്‍ ലോറി എത്തിയപ്പോള്‍ മുകളിലുള്ള മര ഉരുപ്പടികള്‍ ഇറക്കിവരാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവര്‍ മര ഉരുപ്പടികള്‍ ഇറക്കാന്‍ നീലേശ്വരം ഓര്‍ച്ചയിലെത്തിയപ്പോള്‍ സംശയം തോന്നിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ലോറി തടഞ്ഞു വെക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. ലോറിയിലുണ്ടായിരുന്ന മരത്തിന് ജി എസ് ടി ബില്ല് അടക്കം ഡ്രൈവറുടെ പക്കലുണ്ടായിരുന്നു. ഇത് ശരിയാണോയെന്ന് പരിശോധിക്കാനായി ലോറിയും സാധനവും കാഞ്ഞങ്ങാട് ആര്‍ ഡി ഒയ്ക്ക് കൈമാറിയിരിക്കുകയാണ്.
ബില്ല് വ്യാജമാണെങ്കില്‍ മാത്രം ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്. അതിനിടെ സംഭവം വലിയ വിവാദമാക്കാന്‍ ഡി വൈ എഫ് ഐയും ഇതിനെ പ്രതിരോധിക്കാന്‍ ബി ജെ പിയും സോഷ്യല്‍ മീഡിയയില്‍ രംഗത്തു വന്നിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Mavungal, Driver, BJP, DYFI, Items to Sevabharathi blocked by DYFI handed over to police
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment