ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍; മിക്‌സഡ് റിലേയില്‍ വെള്ളി

ജക്കാര്‍ത്ത: (www.kvartha.com 28.08.2018) 18 ാമത് ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് റിലേ മത്സരത്തില്‍ ഇന്ത്യക്ക് വെള്ളി. 4x400 മീറ്ററിലാണ് ഇന്ത്യ മെഡല്‍ നേടിയത്. മുഹമ്മദ് അനസ്, പൂവമ്മ, ഹിമാ ദാസ്, ആരോക്യ രാജീവ് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് ട്രാക്കില്‍ നേട്ടം കൊയ്തത്.

ട്രാക്കില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ പുരുഷ വിഭാഗം 800 മീറ്ററില്‍ ഇന്ത്യ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ പുതിയ താരോദയം ഹിമദാസ് സ്വര്‍ണമണിഞ്ഞിരുന്നു. നിലവില്‍ ട്രാക്ക് ഇനങ്ങളില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച വെക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mixed Relay, Games, Sports, News, India, Asian Games: India's Hima Das and Co Finish Mixed Relay With Silver


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?