നിര്‍ത്തിയിട്ട കാറിലിരുന്ന് ചുംബിച്ച കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ഇസ്ലാമാബാദ്: (www.kvartha.com 13.08.2018) നിര്‍ത്തിയിട്ട കാറിലിരുന്ന് ചുംബിച്ച കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആലിംഗനം ചെയ്ത് ചുംബിച്ചതിനാണ് അറസ്റ്റ്. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം.

രാജ്യത്തെ നിയമമനുസരിച്ച് മൂന്നു മാസം തടവോ പിഴയോ അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കമിതാക്കള്‍ ചെയ്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. പരാതി ലഭിച്ച പോലീസ് സ്ഥലത്തെത്തിയപ്പോഴും ഇവര്‍ ആലിംഗനത്തില്‍ വ്യാപ്തരായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

കറാച്ചി കമ്പനി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മതനിയമം കര്‍ശനമായ പാകിസ്ഥാനില്‍ പാര്‍ക്കുകളിലും ഷോപ്പിംഗ് മാളുകളിലും എത്തുന്ന കാമുകീ കാമുകന്മാരെ പോലീസ് വിരട്ടിയോടിക്കുകയാണെന്ന് റിപോര്‍ട്ടുണ്ട്. ജാമ്യം നല്‍കിയെങ്കിലും ഇവര്‍ക്ക് ശിക്ഷ ലഭിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Islamabad, World, Arrest, Police, News, Couple, Kiss, Police arrest couple for ‘kissing, cuddling’ in Islamabad

SUMMARY: ISLAMABAD: A young couple were arrested for allegedly kissing in a car parked in Islamabad’s city centre on Sunday.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?