ദുരിത സ്ഥലത്തു വിതരണത്തിന് വേണ്ടത് ജലാംശമില്ലാത്ത ഭക്ഷണം; പാകംചെയ്ത ഭക്ഷണം എളുപ്പത്തില്‍ ചീത്തയാകുന്നു, ബിസ്‌കറ്റ്, ബണ്‍, അവല്‍ തുടങ്ങിയവയ്ക്കു പ്രാധാന്യം

തിരുവനന്തപുരം: (www.kvartha.com 17.08.2018) ദുരിത ബാധിത മേഖലകളില്‍ കഴിയുന്നവര്‍ക്ക് ഹെലികോപ്റ്റര്‍ വഴി നല്‍കുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തില്‍ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതര്‍. ഇതു മുന്‍നിര്‍ത്തി കളക്ഷന്‍ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ കുപ്പിവെള്ളം, അവല്‍, മലര്‍, ശര്‍ക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്സ്, ചോക്കലേറ്റ്, ബണ്‍ എന്നിവയ്ക്കു പ്രാധാന്യം നല്‍കണമെന്നും സൈനിക അധികൃതര്‍ പറയുന്നു.

പാകം ചെയ്തതും എളുപ്പത്തില്‍ ചീത്തയാവുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം പാഴായി പോകാതിരിക്കാനും ദുരിത ബാധിതര്‍ക്ക് വേണ്ടത്ര അളവില്‍ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്നും സൈനിക അധികൃതര്‍ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇന്നലെ ആയിരത്തോളം പേര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കളാണ് വ്യോമമാര്‍ഗം പത്തനംതിട്ടയില്‍ എത്തിച്ചത്. ഹെലികോപ്റ്ററില്‍ എയര്‍ ഡ്രോപ്പ് നടത്തിയാണ് ഇവ ദുരിത ബാധിതര്‍ക്കു നല്‍കുന്നത്. ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Trending, Flood, Rain, Flood affected peoples need waterless food
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?