ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ; കേരളത്തിന് സഹായമേകാന്‍ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: (www.kvartha.com 20/08/2018) മഹാ പ്രളയത്തില്‍ മുങ്ങി ദുരിതമനുഭവിക്കുന്ന കേരളത്തിന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണമെന്നും കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നുും മാര്‍പ്പാപ്പ അഭ്യര്‍ത്ഥിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പതിവ് പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ഥന. ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും മാര്‍പ്പാപ്പ പറഞ്ഞു.

'തുടര്‍ച്ചയായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും പലരെയും കാണാതാവുകയും ചെയ്തു. നിരവധിയാളുകള്‍ക്കു വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. വീടുകളും കാര്‍ഷിക വിളകളും വന്‍ തോതില്‍ നശിച്ചു. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും വൈകരുത്'. അദ്ദേഹം ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Pop, Kerala, Flood, Rain, Trending, Francis Pop, Vatikan City, Pope Francis urges help, prayers for Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?