നവീകരണം കഴിഞ്ഞിട്ടും ശാപമോക്ഷമില്ലാതെ തകഴി എടത്വാ സംസ്ഥാന പാത

ഹരിപ്പാട്: (www.kvartha.com 06.08.2018) നവീകരണം കഴിഞ്ഞിട്ടും ശാപമോക്ഷമില്ലാതെ തകഴി എടത്വാ സംസ്ഥാന പാത. വര്‍ഷങ്ങളായി യാത്രാ ദുരിതത്തിന് കാരണമായ ജല അഥോറിറ്റി തന്നെയാണ് വീണ്ടും വില്ലനാകുന്നത്. തകഴി പാലം മുതല്‍ കേളമംഗലം കലുങ്ക് പാലം വരെ പല സ്ഥലങ്ങളിലാണ് ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതിയുടെ ഭീമന്‍ പൈപ്പ് ലൈന്‍ പൊട്ടി റോഡ് ഒലിച്ചുപോകുന്നത്.

കേളമംഗലം പാലത്തിന് സമീപം മൂന്നുവട്ടമായി പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരുന്നു. റോഡ് ഒലിച്ചുപോയത് കൂടാതെ സമീപത്തെ കച്ചവട സ്ഥാപനങ്ങള്‍ക്ക് കനത്ത നഷ്ടവും, എസ്.എന്‍.ഡി.പി ഗുരുമന്ദിരത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസം തകഴി പാലത്തിന് കിഴക്കുവശം കാണിക്ക മണ്ഡപത്തിന് മുന്നില്‍ പൈപ്പ് പൊട്ടി റോഡ് മുക്കാലോളം തകരുകയും, ഇടക്കിടെ ഗതാഗതം നിലയ്ക്കുകയും ചെയ്തിരുന്നു.

Thakazhi- Edathua state highway, Road, News, Water, Alappuzha, Municipality, Complaint, Case, Kerala

ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറിയതോടെ യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡിലാണ് പൈപ്പ് പൊട്ടി ഗതാഗതം തടസപ്പെടുന്നത്. അടിയന്തിര ഘട്ടത്തില്‍ ആംബുലന്‍സ് പോലും കടന്നു പോകാന്‍ കഴിയാത്ത തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ട്രാഫിക്ക് കുരുക്ക്. ഞായറാഴ്ച വൈകിട്ടോടെ കുഴി മൂടിയെങ്കിലും വെള്ളത്തിന്റെ പ്രഷര്‍ കൂടുമ്പോള്‍ വീണ്ടും പൊട്ടാന്‍ സാധ്യതയുണ്ട്.

കേളമംഗലം പാലത്തിന് സമീപം റോഡ് കുഴിച്ച് ഇപ്പോഴും പണി നടന്നു കൊണ്ടിരിക്കുകയാണ്. നൂറ് വര്‍ഷത്തെ ഗ്യാരണ്ടിയില്‍ സ്ഥാപിച്ച പൈപ്പ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ തുടര്‍ച്ചയായി പൊട്ടുമ്പോള്‍ വരുന്ന കാലങ്ങളില്‍ പൈപ്പ് പൊട്ടലും, റോഡ് തകര്‍ച്ചയും തുടര്‍കഥയാകുമെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ജല അഥോറിറ്റിക്കെതിരെ പ്രതിഷേധിച്ചാല്‍ കോടതി കയറേണ്ടി വരുമെന്ന് ആശങ്കയുള്ളതിനാല്‍ രാഷ്ട്രീയക്കാരും, യാത്രക്കാരും കണ്ണടയ്ക്കുകയാണ്. മുന്‍പ് നടന്ന പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത പലര്‍ക്കും കേസില്‍ പെടുകയും പെറ്റി അടയ്‌ക്കേണ്ടി വരുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thakazhi- Edathua state highway, Road, News, Water, Alappuzha, Municipality, Complaint, Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?